
Malayalam Breaking News
സ്വര്ണമത്സ്യങ്ങളിലൂടെ നിർമ്മാതാവ് ഉത്തുംഗ് താക്കൂര്‍ മലയാളത്തിലേക്ക്!
സ്വര്ണമത്സ്യങ്ങളിലൂടെ നിർമ്മാതാവ് ഉത്തുംഗ് താക്കൂര്‍ മലയാളത്തിലേക്ക്!
Published on

ഗ്രാൻഡ് മാസ്റ്റർ ജി എസ് പ്രദീപ് ആദ്യമായി സംവിധായകനായ ചിത്രം സ്വർണ്ണമൽസ്യങ്ങൾ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ചിത്രം നിര്‍മ്മിക്കുന്നത് ഉത്തുംഗ് താക്കൂറാണ്. ശ്രദ്ധേയമായ മറാത്തി ചിത്രങ്ങളുടെ നിര്‍മ്മാതാവായി കയ്യടി നേടിയാണ് ഉത്തുംഗ് താക്കൂര്‍ മലയാളത്തിലേക്ക് എത്തുന്നത്. വേറിട്ട കഥകളുമായി പ്രേക്ഷകരുമായി സംവദിക്കാൻ ആഗ്രഹിക്കുന്നതിനാലാണ് സ്വര്‍ണ മത്സ്യങ്ങളിലേക്ക് എത്തിയതെന്ന് ഉത്തുംഗ് താക്കൂര്‍ പറയുന്നു.
സിനിമയെ കുറിച്ച് ഔപചാരിക പഠനം കഴിഞ്ഞതിനു ശേഷമാണ് ഉത്തുംഗ് താക്കൂര്‍ സിനിമാ നിര്‍മ്മാണ മേഖലയിലേക്ക് എത്തുന്നത്. ലോസ് ആഞ്ചല്‍സില്‍ ഫിലിം മേക്കിംഗിലും അഭിനയത്തിലും പഠനം കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയ ഉത്തുംഗ് താക്കൂര്‍ രണ്ട് വര്‍ഷത്തോളം കാത്തിരുന്നതിനു ശേഷമാണ് ഒരു സിനിമയുടെ ഭാഗമായി മാറുന്നത്. മികച്ച തിരക്കഥ ലഭിക്കാനായുള്ള കാത്തിരിപ്പായിരുന്നു അത്. മറാത്തി സിനിമയിലെ ഇന്നത്തെ ശ്രദ്ധേയനായ സംവിധായകൻ രവി ജാധവുമായാണ് ഉത്തുംഗ് താക്കൂര്‍ ആദ്യം കൈകോര്‍ക്കുന്നത്. റിതേഷ് ദേശ്മുഖുമായി ചേര്‍ന്ന് ആദ്യം നിര്‍മ്മിച്ച ബലക് പലക് എന്ന മറാത്തി സിനിമ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടി.
രണ്ടാമത്ത സിനിമ പ്രമേയവൈവിദ്ധ്യം കൊണ്ട് ശ്രദ്ധ നേടിയതായിരുന്നു. ഡൌണ്‍ സിൻഡ്രോം ബാധിച്ച കുട്ടികളുടെ കഥ പറയുന്ന യെല്ലോ എന്ന സിനിമയാണ് ഉത്തുംഗ് താക്കൂര്‍ ഒരുക്കിയത്. പാരാ ഒളിമ്പിക്സില്‍ വെള്ളി മെഡല്‍ നേടിയ ഗൌരി ഗാഡ്ഗിലിന്റെ ജീവിതകഥയാണ് ചിത്രം പറഞ്ഞത്. മഹേഷ് ലിമയെ സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് ഗൌരി ഗാഡ്കിലിന് ദേശീയചലചിത്ര അവാര്‍ഡില്‍ മികച്ച ബാലതാരത്തിനുള്ള പ്രത്യേക പരാമര്‍ശവും ലഭിച്ചു. മലയാളത്തിലേക്ക് ആദ്യമായി എത്തുമ്പോഴും കുട്ടികളുടെ ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും സ്വര്‍ണമത്സ്യമെന്ന് സംവിധായകൻ ജി എസ് പ്രദീപും പറയുന്നു.
വിമിൻ വല്സൻ, ജെസ്ന്യ ജയദീഷ്, നായിഫ്, ആകാശ്, കസ്തൂര്‍ബ, വിജയ് ബാബു, അ്ന രേഷ്മ, ഹരീഷ് കണാരൻ, സുധീര്‍ കരമന, ബിദു സോപാനം, രസ്ന പവിത്രൻ, അഞ്ജലി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
uttung thakkur produces swarna malsyangal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...