Connect with us

ഈ റോളും മികച്ചതാക്കി സിദ്ധിഖ് ; കോടതി സമക്ഷം ബാലൻ വക്കീലിലെ അച്ഛനെ ഏറ്റെടുത്ത് ആരാധകർ !

Malayalam Breaking News

ഈ റോളും മികച്ചതാക്കി സിദ്ധിഖ് ; കോടതി സമക്ഷം ബാലൻ വക്കീലിലെ അച്ഛനെ ഏറ്റെടുത്ത് ആരാധകർ !

ഈ റോളും മികച്ചതാക്കി സിദ്ധിഖ് ; കോടതി സമക്ഷം ബാലൻ വക്കീലിലെ അച്ഛനെ ഏറ്റെടുത്ത് ആരാധകർ !

കോടതി സമക്ഷം ബാലൻ വക്കീൽ മികച്ച പ്രതികരണവുമായി തീയേറ്ററുകൾ കീഴടക്കുകയാണ്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപ് ആണ് നായകനായെത്തുന്നത്.ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്ത സിദ്ധിഖിന്റെ അഭിനയമാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വളരെയധികം ചർച്ചയാവുന്നത്.

നായകന്റെ അച്ഛൻ ആയാണ് സിദ്ധിഖ് അഭിനയിക്കുന്നത്.ചിത്രത്തിൽ ഒരു ഹാസ്യതാരമായെത്തുന്ന സിദ്ധിഖിന്റെ പ്രകടനം വളരെ മികച്ചതാണെന്നാണ് പ്രേക്ഷക വിലയിരുത്തൽ. ഇത് റോളും അങ്ങേയറ്റം മികച്ചതാക്കാൻ കഴിയുന്ന സിദ്ധിഖ് എന്ന കലാകാരനെ വാനോളം പുകഴ്ത്തുകയാണ് ആരാധകർ.
നായകന്റെ സുഹൃത്തായും ചേട്ടനായും അച്ഛനായും കഥയിലെ വില്ലനായും ഒക്കെയുള്ള സിദ്ദിഖിന്റെ ഭാവാഭിനയങ്ങള്‍ നാം മിക്ക സിനിമകളിലും കാണാറുള്ളതാണ്. അവസാനമായി മിഖായേല്‍ എന്ന നിവിന്‍പോളി ചിത്രത്തിലെ ജോര്‍ജ് പീറ്റര്‍ എന്ന വില്ലന്‍ വേഷം പ്രേക്ഷകര്‍ മറന്നുകാണാന്‍ ഇടയില്ല. അസുരഭാവം മുഖത്തുറപ്പിച്ചു ഒരു കുഞ്ഞിനെപോലും ഭീഷണിപ്പെടുത്തുമ്പോള്‍ കാണുന്ന പ്രേക്ഷകന്റെ നെഞ്ചോന്നു പിടക്കാന്‍ അദ്ദേഹത്തിന്റെ പ്രകടനത്തിനാകുന്നുണ്ട്.

ഇതില്‍ നിന്നും മാറി മുന്‍പെങ്ങും കണ്ടിട്ടില്ലാത്തൊരു ലെവലില്‍ ഉള്ള ഒരു വേഷവും പ്രകടനവും ആയാണ് കോടതിസമക്ഷം ബാലന്‍വക്കീല്‍ എന്ന ദിലീപ് ചിത്രത്തില്‍ സിദ്ദിഖിന്റേതായി ഉള്ളത്. ‘ഇത് ഗംഭീര ന്യൂ ജനറേഷന്‍ അച്ഛന്‍’ എന്നാണു സിനിമകഴിഞ്ഞിറങ്ങുന്ന പ്രേക്ഷകന്‍ സിദ്ദിഖിന്റെ വേഷത്തിനു നല്‍കുന്ന വിലയിരുത്തല്‍. റിട്ടയേര്‍ഡ് വില്ലേജ് ഓഫീസറായ അച്ഛന്റെ വിരാമത്തിനുശേഷമുള്ള ജീവിതം എങ്ങനെ എന്നതില്‍ തുടങ്ങുന്നു ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ നര്‍മ്മം. പിന്നീടങ്ങോട്ട് ഏന്‍ഡ്‌ടൈറ്റില്‍ കാര്‍ഡ് വരെ നീളുന്ന പൊട്ടിച്ചിരി പരത്തുന്ന തമാശകളില്‍ വലിയൊരു പങ്ക് ഈ വേഷം വഹിക്കുന്നുണ്ട്. മകനോടും മരുമകനോടും ഭാര്യയോടുമുള്ള സംഭാഷങ്ങളും രസകരമായ സമീപനങ്ങളും മനോഹരമായി തന്നെ ചിത്രത്തില്‍ കാണിക്കുന്നുണ്ട്

കഥാപാത്രത്തോട് നീതിപുലര്‍ത്തിയ മികച്ച പ്രകടനത്താല്‍ തന്നെ ചിത്രം കാണുന്ന ആരും തന്നെ ‘ട്രിപ്പിങ് അച്ഛന്‍ ‘ ആയുള്ള സിദ്ദിഖിന്റെ പ്രകടനം മറക്കില്ല.

വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തിൽ അഭിനയിക്കുന്നത്. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്നതും പാസഞ്ചറിനു ശേഷം ദിലീപ് അഭിഭാഷക വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിൻറെ പ്രത്യേകതയാണ്.വില്ലന് ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. ബോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയായ വയാകോം 18 ആദ്യമായി നിർമിക്കുന്ന മലയാള ചിത്രം കൂടിയാണിത്.

കൺട്രീസിനു ശേഷം മമത ദിലീപിൻറെ നായികയാകുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പൃഥ്വിരാജ് ചിത്രമായ എസ്രയിലൂടെ മലയാളത്തിൽ എത്തിയ പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക്‌ ശേഷം അഭിനയിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ആലപ്പുഴ, എറണാകുളം എന്നിവടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.

siddique role in kodathi samaksham balan vakeel


More in Malayalam Breaking News

Trending

Recent

To Top