
Malayalam Breaking News
‘അന്ന് പറഞ്ഞത് പകുതി തള്ളാണ്, കുറേ കാണാതെ പഠിച്ച് പറഞ്ഞതും’; ആ സത്യം തുറന്നു പറഞ്ഞ് കാളിദാസ്!
‘അന്ന് പറഞ്ഞത് പകുതി തള്ളാണ്, കുറേ കാണാതെ പഠിച്ച് പറഞ്ഞതും’; ആ സത്യം തുറന്നു പറഞ്ഞ് കാളിദാസ്!
Published on

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രനാണ് കാളിദാസ് ജയറാം. തീരെ ചെറുപ്പത്തിൽ മുതൽ കാണാൻ തുടങ്ങിയതാണ് മലയാളികൾ കാളിദാസിനെ.തീരെ ചെറുപ്രായത്തിൽ തന്നെ സിനിമയിലെത്തിയ താരം ഒരിടവേളക്ക് ശേഷം സിനിമയിലേക്ക് നായകനായി എത്തി. ഇപ്പോൾ കൈ നിറയെ സിനിമകളുമായി ഓടി നടക്കുകയാണ് താരം.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരത്തിലൂടെയാണ് കാളിദാസ് ജയറാം നായകനായി എത്തിയത്. ഇനിയും നിരവധി ചിത്രങ്ങളാണ് കാളിദാസന്റേതായി പുറത്തിറങ്ങാനുള്ളത്. മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമാണ് താരപുത്രന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബാലതാരമായി തിളങ്ങി നിന്ന സമയത്ത് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ പകുതി തള്ളായിരുന്നെന്ന് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് കാളിദാസ്. സിനിമ പാരഡിസോ ക്ലബിന്റെ അവാര്‍ഡ് ദാനചടങ്ങില്‍ ഒരാളുടെ ചോദ്യത്തിന് നല്കിയ മറുപടിയിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്.
അന്ന് അവാര്‍ഡ് വേദിയില്‍ ബാലതാരമായിരുന്ന അശ്വിന്റെ ചോദ്യങ്ങള്‍ക്ക് കാളിദാസ് മറുപടി നല്‍കുന്നുണ്ട്. അതില്‍ അശ്വിന്റെ ഒരു ചോദ്യം അവാര്‍ഡ് തുക എന്ത് ചെയ്യും എന്നായിരുന്നു. അതിനു മറുപടിയായി കൊച്ചു കാളിദാസ് പറഞ്ഞത്. അതില്‍ കുറച്ചു പണം എടുത്തു ഭൂമികുലുക്കത്തില്‍ പെട്ടവര്‍ക്ക് സഹായ ധനമായി നല്‍കും എന്നാണ്. സിനിമ പാരഡിസോ ക്ലബ്ബിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ ഗ്രൂപ്പിലെ ഒരാള്‍ അന്നത്തെ കാളിദാസന്റെ ഡയലോഗ് കാണാപാഠം പഠിച്ചു പറഞ്ഞതാണോ അതോ തോന്നിയിട്ട് പറഞ്ഞതാണോ എന്ന് ചോദിച്ചു. ‘അത് പകുതി തള്ളാണ്, പകുതി കാണാതെ പഠിച്ചു പറഞ്ഞതും’ എന്നായിരുന്നു കാളിദാസിന്റെ മറുപടി.
kalidas jayaram about old award function
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...