Connect with us

2015 ൽ ടു കൺട്രീസ് ; 2019 ൽ കോടതി സമക്ഷം ബാലൻ വക്കീൽ ; കൂട്ടുകെട്ട് ഹിറ്റായതിന്റെ സന്തോഷം 4 ഇയർ ചലഞ്ചിലൂടെ പങ്കു വച്ച് അജു വർഗീസ് !

Malayalam Breaking News

ആദ്യ ദിനം തന്നെ മികച്ച പ്രതികരണവുമായി മുന്നേറുകയാണ് കോടതി സമക്ഷം ബാലൻ വക്കീൽ . ബി ഉണ്ണികൃഷ്ണൻ – ദിലീപ് കൂട്ടുകെട്ട് ഇതോടെ ഹിറ്റ് ആയിരിക്കുകയാണ്. തമാശയും ചിരിയും ആക്ഷനും ത്രില്ലറുമൊക്കെയായി ഇനിയും ഈ കൂട്ടുകെട്ടിൽ ചിത്രങ്ങൾ വരട്ടെ എന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണം.

എന്നാൽ സിനിമക്കുള്ളിലൂടെ വീണ്ടും ഒരു വമ്പൻ ഹിറ്റ് കോംബോ ആവർത്തിച്ചിരിക്കുകയാണ് . ദിലീപ് – അജു വർഗീസ് മംമ്ത മോഹൻദാസ് . മൂവരും ആദ്യം ഒന്നിച്ചത് 2015 ൽ ഒന്നിച്ചത് ടൂ കൺട്രീസ് എന്ന ചിത്രത്തിലാണ്. അന്ന് തന്നെ പ്രേക്ഷകർ ഈ ജോഡിയെ ഹൃദയത്തിൽ ഏറ്റിയിരുന്നു .

ഇപ്പോൾ നാല് വര്ഷങ്ങള്ക്കു ശേഷം വീണ്ടും ആ കൂട്ടുക്കെട്ട് ഹിറ്റാകുകയാണ് കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ചിത്രത്തിലൂടെ. തങ്ങളുടെ കോമ്പിനേഷൻ ഹിറ്റ് ആയത്തിനു നന്ദി പറഞ്ഞു അജു വർഗീസ് 2015 ളെയും പുതിയ ചിത്രത്തിലെയും ചിത്രങ്ങൾ പങ്കു വച്ച് നന്ദി പറഞ്ഞിട്ടുമുണ്ട്.

അരികെ,മൈ ബോസ്, ടു കട്രീസ് എന്നീ സിനിമകൾക്ക് ശേഷം ദിലീപ്-മംമ്ത മോഹൻദാസ് എന്നിവർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലൻ വക്കീൽ.

kodathi samaksham balan vakkeel -hit combo of dileep- aju varghese -mamtha mohandas

More in Malayalam Breaking News

Trending