Connect with us

ഗംഭീരമെന്നോ അതിഗംഭീരമെന്നോ പറഞ്ഞാൽ കുറഞ്ഞുപോകും…അക്ഷയ് കുമാറിന്റെ കേസരി ട്രെയ്‌ലർ 2 മണിക്കൂർ കൊണ്ട് 9 ലക്ഷം കാഴ്ചക്കാർ!

Malayalam Breaking News

ഗംഭീരമെന്നോ അതിഗംഭീരമെന്നോ പറഞ്ഞാൽ കുറഞ്ഞുപോകും…അക്ഷയ് കുമാറിന്റെ കേസരി ട്രെയ്‌ലർ 2 മണിക്കൂർ കൊണ്ട് 9 ലക്ഷം കാഴ്ചക്കാർ!

ഗംഭീരമെന്നോ അതിഗംഭീരമെന്നോ പറഞ്ഞാൽ കുറഞ്ഞുപോകും…അക്ഷയ് കുമാറിന്റെ കേസരി ട്രെയ്‌ലർ 2 മണിക്കൂർ കൊണ്ട് 9 ലക്ഷം കാഴ്ചക്കാർ!

അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന കേസരി ട്രെയ്‌ലറിന് രണ്ട് മണിക്കൂർ കൊണ്ട് 9 ലക്ഷത്തിലധികം കാഴ്ചക്കാർ. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായങ്ങളാണ് സെലിബ്രറ്റികളിൽ നിന്നും കാഴ്ചക്കാരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ട്രെയ്‌ലർ കണ്ടിട്ട് അഭിഷേക് ബച്ചൻ ആശ്ചര്യപ്പെട്ടിട്ട് ‘wow’ എന്ന് കമെന്റ് ചെയ്തു. ട്രെയ്‌ലർ ഇത്ര മികച്ചതാണെങ്കിൽ സിനിമ എങ്ങനെയായിരിക്കുമെന്നാണ് എല്ലാവരും ആശ്ചര്യപ്പെടുന്നത്. സിനിമയ്ക്കായി അക്ഷമയോടെ കാത്തിരിക്കുന്നു എന്നാണ് ബോളിവുഡ് താരങ്ങൾ ട്വിറ്ററിൽ കുറിച്ചത്.

ചരിത്രസിനിമ ‘കേസരി’മാര്‍ച്ച്‌ 21 ന് റിലീസിനെത്തും. ‘അവിശ്വസനീയമായ ഒരു സത്യകഥ’ എന്നാണ് ടീസറില്‍ ‘കേസരി’ വിശേഷിപ്പിക്കപ്പെട്ടത്.

സാരാഗഡി യുദ്ധത്തില്‍ പതിനായിരത്തോളം വരുന്ന അഫ്‌ഗാന്‍ പട്ടാളക്കാരോട് പോരാടിയ ഹല്‍വിദാര്‍ ഇഷാര്‍ സിംഗ് ആയാണ് അക്ഷയ് കുമാര്‍ അഭിനയിക്കുന്നത്. 1897 ലാണ് പതിനായിരത്തോളം അഫ്‌ഗാന്‍ പോരാളികളോട് 21 സിക്ക് സൈനികര്‍ പോരാടിയ സാരാഗഡി യുദ്ധം നടക്കുന്നത്. എക്കാലത്തെയും ധീരമായ പോരാട്ടത്തിന്റെ കഥയാണ് ‘കേസരി’ പറയുന്നതെന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. കേപ്പ് ഓഫ് ഗുഡ് ഹോപ്പ് ഫിലിംസും കരണ്‍ ജോഹറുടെ ധര്‍മ പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പഞ്ചാബി സംവിധായകനായ അനുരാഗ് സിങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പരിണീതി ചോപ്രയും ചിത്രത്തിലുണ്ട്.

akshay kumar kesari goes instantly viral

More in Malayalam Breaking News

Trending

Recent

To Top