Malayalam Breaking News
കോടതി സമക്ഷം ബാലൻ വക്കീൽ ,viacom18 നും ദിലീപിന് വേണ്ടി കാത്തിരുന്നത് 4 വര്ഷം ..അതിനു കാരണവും ..
കോടതി സമക്ഷം ബാലൻ വക്കീൽ ,viacom18 നും ദിലീപിന് വേണ്ടി കാത്തിരുന്നത് 4 വര്ഷം ..അതിനു കാരണവും ..
By
തന്റെ ജനപ്രിയത ഒട്ടും നഷ്ടപ്പെടുത്താതെ വീണ്ടും കഥാപാത്രങ്ങളിലൂടെ വിസ്മയിപ്പിക്കുകയാണ് ദിലീപ്. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികൾ നേരിട്ട് ഉയർത്തെഴുന്നേറ്റത് രാമ ലീല , കമ്മാര സംഭവം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിലൂടെയാണ്.
ഇന്ന് തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദര്ശിപ്പിക്കുകയാണ് കോടതി സമക്ഷം ബാലൻ വക്കീൽ. വിക്കുള്ള വക്കീൽ ആയാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. നാല് വർഷമാണ് ദിലീപ് ഈ ചിത്രത്തിലെത്താനായി ബി ഉണ്ണികൃഷ്‍ണൻ കാത്തിരുന്നത്. ദിലീപിനെ മനസിൽ കൊണ്ടെഴുതിയ കഥാപാത്രമാണ് ബാലൻ വക്കീൽ എന്നും ബി ഉണ്ണികൃഷ്‍ണൻ പറഞ്ഞു.
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം വളരെ മുൻപ് തന്നെ ചർച്ചകളൊക്കെ നടന്നെങ്കിലും പലകാരണങ്ങൾ കൊണ്ടും മറ്റു പ്രോജക്ടുകൾ കൊണ്ടും നീണ്ടു പോകുകയായിരുന്നു. ബാലന്‍ വക്കീല്‍ വെറുമൊരു തമാശക്കാരനല്ല. കാര്യങ്ങള്‍ തിരിച്ചറിയുന്ന, എന്നാല്‍ തെല്ല് അപകര്‍ഷതാബോധമൊക്കെയുള്ള ഒരാളാണ് അയാള്‍. താന്‍ എന്താണെന്നറിവുള്ളയാള്‍. അങ്ങനെ ഒരു കഥാപാത്രമായി വയ്ക്കാനായി ദിലീപ് അനായാസേന അഭിനയിച്ചു തകർത്തു.
ദിലീപ്, മംമ്ത മോഹൻദാസ്, പ്രിയാ ആനന്ദ്, അജു വർഗീസ്, സുരാജ്, സിദ്ധീഖ്, ഹാരിഷ് ഉത്തമൻ, രഞ്ജി പണിക്കർ, ദിനേഷ് പണിക്കർ, ലെന, ബിന്ദു പണിക്കർ, ഗണേഷ് കുമാർ, സാജിദ് യഹ് യ, നന്ദൻ ഉണ്ണി, പ്രദീപ് കോട്ടയം, ബീമൻ രഘു തുടങ്ങി വലിയ താരനിരയോടെയാണ് ചിത്രം എത്തിയത്.
b unnikrishnan about dileep and kodathisqamaksham balan vakkeel