
Malayalam Breaking News
ഓട്ടത്തിലും വിവാദപരമായ ഒരു ആശയം ഉണ്ട് !
ഓട്ടത്തിലും വിവാദപരമായ ഒരു ആശയം ഉണ്ട് !
Published on

ബ്ലെസി സംവിധാനം ചെയ്ത കളിമണ്ണിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ് ഓട്ടം. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിനിമയായിരുന്നു കളിമണ്ണ്. കളിമണ്ണ് എന്ന സിനിമയിലെ പോലെ ഓട്ടത്തിലും പുതിയൊരു ആശയം ഉണ്ടെന്നു പറയുകയാണ് നിർമ്മാതാവ് തോമസ് തിരുവല്ല. പണത്തിനുവേണ്ടിയല്ല കലാമൂല്യമുള്ള സിനിമകൾ നിർമ്മിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും തോമസ് തിരുവല്ല പറഞ്ഞു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങള്‍ എന്നും അംഗീകാരങ്ങളല്ലേ? മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ടാകുമ്ബോഴാണല്ലോ വിവാദങ്ങള്‍ ഉണ്ടാകുന്നത്. ഇപ്പോള്‍ ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രമായ ‘ഓട്ട’ത്തിലും ഒരു ആശയം മുന്നോട്ട് വയ്ക്കുന്നുണ്ട്.
സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓട്ടം. ജീവിതം എന്നും ഒരു ഓട്ടമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ജയവും പരാജയവും ജീവിതത്തിലെ വേര്‍തിരിക്കാനാവാത്ത രണ്ട് അവസ്ഥകളാണ്. ഈ ചിന്തയാണ് ഓട്ടം സിനിമയുടെ ആശയം. വ്യത്യസ്തമായ ഈ ചിന്താഗതി കഥാകൃത്തായ രാജേഷ് കെ നാരായണന് പറയുമ്ബോള്‍ എനിയ്ക്ക് ഇഷ്ടപ്പെടുകയും ഞാനിത് സിനിമയാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.
കളിമണ്ണില്‍ ബ്ലെസിയുടെ അസോസ്സിയേറ്റായിരുന്ന സാം ആണ് സംവിധായകന്. ലെനിന് രാജേന്ദ്രന്, നിസ്സാര്‍, സുരേഷ് ഉണ്ണിത്താന് തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് സാം. വ്യത്യസ്തമായ കഥ തിരഞ്ഞെടുക്കാനുള്ള കഴിവും അത് വളരെ തന്മയത്വത്തോടെ ചിത്രീകരിക്കാനുള്ള മികവും സാമിന് ഉണ്ട്.
കളിമണ്ണില്‍ സാമിന്റെ പ്രവര്‍ത്തന രീതി കണ്ടതില്‍ നിന്നാണ് ഞാന്‍ സാമിനെ എന്റെ പുതിയ ചിത്രത്തിന്റെ സംവിധായകനാകാന്‍ തീരുമാനിച്ചത്.
പുതിയ മുഖങ്ങളെ എന്നും അംഗീകരിക്കുന്നവരാണ് മലയാള സിനിമ പ്രേക്ഷകര്‍. ഓട്ടത്തിന്റെ പ്രധാന ആകര്‍ഷണവും പുതുമുഖങ്ങളായ അഭിനേതാക്കളാണ്. മഴവില്‍ മനോരമയിലെ നായിക-നായകന് റിയാലിറ്റി ഷോയിലൂടെ പ്രശസ്ത സംവിധായകന് ലാല്‍ ജോസ് കണ്ടെത്തിയ നന്ദു ആനന്ദും റോഷന് ഉല്ലാസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാല്‍ ജോസിന്റെ കൂടി അഭിപ്രായ പ്രകാരമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി ഇവരെ തിരഞ്ഞെടുത്തത്. നായികമാരായി എത്തുന്ന രേണു, മാധുരി, സാന്ദ്ര തുടങ്ങിയവരും പുതുമുഖങ്ങളാണ്.
ഇവര്‍ക്കൊപ്പം മണികണ്ഠന് ആചാരി, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, രാജേഷ് ശര്‍മ്മ, ചന്ദ്രദാസ്, മുന്‍ഷി ദിലീപ്, ശശാങ്കന്, അല്‍ത്താഫ്, രോഹിണി, തെസനിഖാന്‍, രജിതമധു തുടങ്ങിയവരുമുണ്ട്. രോഹിണി അവതരിപ്പിക്കുന്ന കഥാപാത്രം ചവിട്ട്നാടക കലാകാരിയുടേതാണ്. ശക്തമായ ഒരു കഥാപാത്രമാണിത്.
പുതുമുഖ നായകന്മാര്ക്കും, നായികമാര്ക്കം ഒപ്പം പുതിയ സംവിധായകന്, തിരക്കഥാകൃത്ത് എന്നിവർ
അണി നിരക്കുന്ന ചിത്രമാണ് ഓട്ടം.
interview with thomas thiruvalla
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...