Connect with us

കമ്മാരനെ കടത്തി വെട്ടുമോ ബാലൻ വക്കീൽ ? ദിലീപ് – മംമ്ത കൂട്ടുകെട്ടിന്റെ അടുത്ത വമ്പൻ ഹിറ്റാകാൻ കോടതി സമക്ഷം ബാലൻ വക്കീൽ !

Malayalam Breaking News

കമ്മാരനെ കടത്തി വെട്ടുമോ ബാലൻ വക്കീൽ ? ദിലീപ് – മംമ്ത കൂട്ടുകെട്ടിന്റെ അടുത്ത വമ്പൻ ഹിറ്റാകാൻ കോടതി സമക്ഷം ബാലൻ വക്കീൽ !

കമ്മാരനെ കടത്തി വെട്ടുമോ ബാലൻ വക്കീൽ ? ദിലീപ് – മംമ്ത കൂട്ടുകെട്ടിന്റെ അടുത്ത വമ്പൻ ഹിറ്റാകാൻ കോടതി സമക്ഷം ബാലൻ വക്കീൽ !

മലയാള സിനിമയിൽ ഈ മാസം പ്രതീക്ഷ നൽകുന്ന ബിഗ് ബജറ്റ് ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ . വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത് . കമ്മാര സംഭവത്തിന്റെ ഗംഭീര വിജയത്തിന് ശേഷമെത്തുന്ന കോടതി സമക്ഷം ബാലൻ വക്കീൽ വമ്പൻ പ്രതീക്ഷകൾ ഉയർത്തിയാണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്നത്.

ഹിറ്റ് സംവിധായകൻ ബി ഉണ്ണികൃഷ്‍ണനും ജനപ്രിയ നായകനും ഒന്നിച്ചെത്തുമ്പോൾ അടുത്ത ഹിറ്റിനാണ് തിരികൊളുത്തുന്നത്. ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിയുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ ആയിരിക്കും കോടതി സമക്ഷം ബാലൻ വക്കീൽ എന്നത് മിനിമം ഗ്യാരന്റിയാണ് .

ബി ഉണ്ണികൃഷ്‍ണൻ – ദിലീപ് എന്ന കൂട്ടുകെട്ട് മാത്രമല്ല കോടതി സമക്ഷം ബാലൻ വക്കീലിന് പ്രതീക്ഷയേറ്റുന്നത് . ദിലീപ് – മംമ്ത മോഹൻദാസ് ഹിറ്റ് കോംബോ ഈ ചിത്രത്തിന്റെയും ഹൈലൈറ്റ് ആണ്. മൈ ബോസ്സിലും , ടു കണ്ട്രീസിലും ഇവരുടെ കൂട്ട്കെട്ട് വൻ ഹിറ്റായിരുന്നു.

മാത്രമല്ല ദിലീപ്-മംമ്ത -അജു വര്ഗീസ് കൂട്ടുകെട്ടും ടു കൺഡ്രിസിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയിരുന്നു. ഇവർ മൂന്നും കോടതി സമക്ഷം ബാലൻ വക്കീലിലും ഒന്നിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലെ ഹിറ്റ് പ്രൊഡക്ഷൻ ബാനർ ആയ viacom 18 ആണ് കോടതി സമക്ഷം ബാലൻ വക്കീൽ നിർമിക്കുന്നത്. മലയാള സിനിമയിൽ നിർമാണ സംരംഭവുമായി ആദ്യമായാണ് viacom 18 എത്തുന്നത്.

എന്തായാലൂം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം തികച്ചുമൊരു എന്റര്‍ടെയിനറായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ദിലീപിന്റെ കരിയരിലെ അടുത്ത സൂപ്പര്‍ ഹിറ്റ് സിനിമയാണോ എന്ന് അറിയാന്‍ ആദ്യ പ്രേക്ഷക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ .

kodathi samaksham balan vakeel releasing today

More in Malayalam Breaking News

Trending

Recent

To Top