
Malayalam Breaking News
രണ്‍വീറിനെ വാനോളം പുകഴ്ത്തി ഹോളിവുഡ് താരം വില്‍ സ്മിത്ത്
രണ്‍വീറിനെ വാനോളം പുകഴ്ത്തി ഹോളിവുഡ് താരം വില്‍ സ്മിത്ത്
Published on

മികച്ച വിജയവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് രൺവീർ നായകനായ ഗല്ലി ബോയി. ചിത്രത്തിൽ റാപ്പ് ഗായകനായാണ് രൺവീർ എത്തുന്നത്. ഗല്ലി ബോയിയെയും അതിലെ നായകന് രണ്‍വീര്‍ സിങിനെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് സിനിമാ ലോകം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് ഹോളിവുഡ് താരം വില്‍ സ്മിത്തും രംഗത്തെത്തി.
ചിത്രത്തില്‍ രണ്‍വീര്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വച്ചതെന്നും ലോകം മുഴുവന്‍ റാപ്പ് സംഗീതം വളരുമ്പോൾ തനിക്ക് അതിയായ സന്തോഷം ഉണ്ടെന്ന് റാപ്പ് ഗായകന് കൂടിയായ വില്‍ സ്മിത്ത് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വില്‍ സ്മിത്ത് രണ്‍വീറിനെ അഭിനന്ദിച്ചത്. വില്‍ സ്മിത്തിന് നന്ദി പറഞ്ഞുകൊണ്ട് രണ്‍വീറും പ്രതികരിച്ചു.
സോയ അക്തര്‍ സംവിധാനം ചെയ്ത ‘ഗല്ലി ബോയ്’ എന്ന ചിത്രം ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കുന്ന റാപ്പ് ഗായകനായ മുറാദിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിലെ അപ്ന ടൈം ആയേഗാ എന്ന റാപ്പ് യുവാക്കള്‍ക്കിടയില്‍ ഇതിനകം ഹിറ്റായി കഴിഞ്ഞു. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക.
will smith congrats ranveer singh
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...