Connect with us

ലോക്‌സഭയിലേക്ക് മത്സരിക്കില്ല ; നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം -രജനീകാന്ത്

Malayalam Breaking News

ലോക്‌സഭയിലേക്ക് മത്സരിക്കില്ല ; നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം -രജനീകാന്ത്

ലോക്‌സഭയിലേക്ക് മത്സരിക്കില്ല ; നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം -രജനീകാന്ത്

ലോക്‌സഭയിലേക്ക് മത്സരിക്കില്ല ; നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്‌ഷ്യം -രജനീകാന്ത്

ഇത്തവണ ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ രജനീകാന്ത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രഖ്യാപിച്ച് മത്സരരംഗത്തുണ്ടാകുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ചാണ് മത്സരിക്കാനില്ലെന്ന് രജനീകാന്ത് വ്യക്തമാക്കിയത്. ഇതോടെ, രജനീകാന്തിന്‍റെ പാർട്ടി പ്രഖ്യാപനം വൈകുമെന്നുറപ്പായി. താനോ സംഘടനയായ രജനി മക്കൾ മൻട്രമോ തിരഞ്ഞെടുപ്പിൽ മല്‍സരിക്കില്ലെന്നു രജനീകാന്ത് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പാണു തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ല. തമിഴ്നാട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലക്ഷാമമാണ്. ഇതു പരിഹരിക്കുമെന്ന് ഉറപ്പുള്ളവർക്ക് വോട്ട് ചെയ്യാം– രജനി പറഞ്ഞു. അടുത്ത വേനലിൽ കുടിവെള്ളം സുലഭമാക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി 158 കോടി രൂപ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു.
രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നീളുമെന്ന് ഉറപ്പായി. തന്റെ ചിത്രമോ ചിഹ്നങ്ങളോ എന്ത് ഉദ്ദേശ്യം വച്ചിട്ടായാലും ഉപയോഗിക്കരുതെന്നും വാര്‍ത്താക്കുറിപ്പിൽ രജനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണു രജനി രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചത്.

ബിജെപിയുമായി രജനീകാന്ത് അടുക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. രജനീകാന്തിന്റെ പിന്തുണ ലഭിച്ചാൽ തമിഴ്നാട്ടില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാമെന്നാണു ബിജെപിയും കണക്കുകൂട്ടുന്നത്. എന്നാല്‍ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പുകളിൽ ബിജെപി തോറ്റതോടെ സംഘടനയ്ക്ക് രാജ്യത്തെ സ്വാധീനം നഷ്ടപ്പെടുകയാണെന്നു രജനീകാന്ത് പ്രതികരിച്ചു.

rajanikanth says he will not participate in lokh sabha election

More in Malayalam Breaking News

Trending

Recent

To Top