
Malayalam Breaking News
ആര്യയുടെ വിവാഹത്തിന് പിന്നാലെ റാണയും തൃഷയും ഒന്നിക്കുന്നു ?
ആര്യയുടെ വിവാഹത്തിന് പിന്നാലെ റാണയും തൃഷയും ഒന്നിക്കുന്നു ?
Published on

സിനിമയിലെ താരങ്ങൾ തമ്മിൽ പ്രണയത്തിലാകുന്നതും പിരിയുന്നതുമെല്ലാം പതിവ് സംഭവങ്ങളാണ്. ആരാധകരുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു റാണ ദഗ്ഗുബട്ടിയും തൃഷയും. ബ്രേക്കപ്പിന് പിന്നാലെ തൃഷയും റാണാ ദഗ്ഗുബട്ടിയും വീണ്ടും ഒന്നിക്കുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകള്‍. ആര്യയുടെ വിവാഹ വാര്‍ത്തയ്ക്ക് താഴെ ഇരുവരും കമന്റുകളുമായി സജീവമായതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വീണ്ടും സജീവമായത്.
സയേഷയെ വിവാഹം കഴിക്കുന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ച ആര്യയ്ക്ക് ‘മച്ചാ, അഭിനന്ദനങ്ങള്‍, ഒറ്റയ്ക്കുള്ള അവസാനത്തെ വാലന്റൈന്‍ ദിനാശംസകള്‍’ എന്നായിരുന്നു റാണ ആശംസിച്ചത്. ഇതിന് തൊട്ട് പിന്നാലെ തൃഷയും ട്വീറ്റുമായെത്തി.
‘അവസാനം അത് സംഭവിച്ചു, രണ്ടാള്‍ക്കും ആശംസകള്‍’ എന്ന് തൃഷ കുറിച്ചതിന് പിന്നാലെ റാണയെ മെന്‍ഷന്‍ ചെയ്ത് ‘താങ്ക്യു, നിങ്ങളുടേതിനായി കാത്തിരിക്കുന്നു എന്നായിരുന്നു ആര്യയുടെ മറുപടി.
ദീര്‍ഘകാല സൗഹൃദത്തിന് ശേഷം പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിയുകയായിരുന്നു. കരണ്‍ ജോഹറിന്റെ ‘കോഫി വിത്ത് കരണില്‍’ റാണ ഈ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇരുവരും പിരിഞ്ഞ കാര്യവും റാണ പരുപാടിയിൽ വെളിപ്പെടുത്തിയിരുന്നു.
rana-trisha relationship
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...