“ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക .അപ്പോൾ ഞാൻ മമ്മൂക്കയെ ഇൻസൾട്ട് ചെയ്യുന്നത് പോലെയാകും ” – പൃഥ്വിരാജ്
Published on

By
നടനായി എത്തി നിർമാതാവും സംവിധായകനും ഒക്കെയായി അരങ്ങേറിയിരിക്കുകയാണ് പ്രിത്വിരാജ് . മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രം ഒരുക്കിയിരിക്കുകയാണ് പ്രിത്വിരാജ്. ഇപ്പോൾ മമ്മൂട്ടി ആരാധകർക്ക് അറിയേണ്ടത് എന്നാണ് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമെടുക്കുന്നത് എന്നാണ്.
അതിനിപ്പോള്‍ പൃഥ്വിരാജ് തന്നെ ഒരു മറുപടി തന്നിരിക്കുകയാണ്.‘ലോകത്തിലെ ഏറ്റവും മികച്ച നടന്മാരില് ഒരാളാണ് മമ്മൂക്ക. അദ്ദേഹത്തെ വച്ച് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് എന്റെ വലിയ സ്വപ്നമാണ്. മമ്മൂക്കയെ വച്ച് സിനിമ ചെയ്യുമ്പോള്‍ അത് അദ്ദേഹത്തിന് നമ്മള് കൊടുക്കുന്ന ഒരു ആദരമാണ്.
വെറുതെ ഒരു തിരക്കഥ എടുത്തുകൊണ്ടുപോയാല്‍ ഞാന്‍ മമ്മൂക്കയെ ഇന്‍സള്‍ട്ട് ചെയ്യുന്നതുപോലെ ആയിപ്പോകും. മമ്മൂക്കയെ അര്‍ഹിക്കുന്ന ഒരു തിരക്കഥ ലഭിച്ചാലേ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യാന്‍ പറ്റൂ. എനിക്ക് എന്നെവച്ച് ഒരു സിനിമ ചെയ്യുന്നതുപോലെ ഈസിയായി മമ്മൂക്കയെ വച്ചൊരു സിനിമ ചെയ്യാന്‍ പറ്റില്ല. അര്‍ഹിക്കുന്ന ഒരു മികച്ച തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ്’ പൃഥ്വി പറഞ്ഞു.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ചിത്രം മാര്‍ച്ച് അവസാനം തിയേറ്ററുകളിലെത്തും.
prithviraj about mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...