Malayalam Breaking News
ബിനീഷ് കോടിയേരി നായകനാവുന്നു !
ബിനീഷ് കോടിയേരി നായകനാവുന്നു !
അശോക് ആർ.നാഥ് സംവിധാനം ചെയ്യുന്ന നാമം എന്ന ചിത്രത്തിൽ ബിനീഷ് കോടിയേരി നായകനാവുന്നു . ചിത്രത്തിൽ ആത്മീയ രാജനാണ് നായികയായി എത്തുന്നത്. തെന്മലയിൽ ചിത്രീകരണം പൂർത്തിയായ സിനിമ അടുത്തമാസം പ്രദർശനത്തിന് എത്തും.
മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥയുടെ സഞ്ചാരം. അച്ഛൻ, മകൻ, അപ്പൂപ്പൻ എന്നീ വേഷങ്ങളിൽ ബിനീഷ് എത്തുന്നു.വത്സല മേനോനാണ് മറ്റൊരു താരം.
സംവിധായകൻ ജയരാജിന്റെ സഹോദരൻ മഹേഷ് രാജാണ് നാമം നിർമ്മിക്കുന്നത്. ക്രോസ് റോഡിനുശേഷം അശോക് ആർ.നാഥ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. നവാഗതനായ ബിജു ഭാസ്കർ നായർ സംവിധാനംചെയ്ത @ അന്ധേരി എന്ന സിനിമയിൽ നായക തുല്യ വേഷമായിരുന്നു ബിനീഷിന്. നാമം ആദ്യ നായക വേഷമാണ്. ഒപ്പത്തിലും ബിനീഷിന് ശ്രദ്ധേയ വേഷമായിരുന്നു. നീരാളിയാണ് ഒടുവിൽ റിലീസ് ചെയ്തത്.
binish kodiyeri
