Malayalam Breaking News
വിട്ടുവീഴ്ചയ്ക്കൊന്നും തയ്യാറല്ല…പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചാണെങ്കിലും ജീവിക്കും-മഡോണ സെബാസ്റ്റ്യൻ
വിട്ടുവീഴ്ചയ്ക്കൊന്നും തയ്യാറല്ല…പെട്രോൾ പമ്പിൽ പെട്രോൾ അടിച്ചാണെങ്കിലും ജീവിക്കും-മഡോണ സെബാസ്റ്റ്യൻ
പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് മലയാളി മനസിൽ ഇടം പിടിച്ച നായികയാണ് മഡോണ സെബാസ്റ്റ്യൻ. താരം നല്ലൊരു നടി മാത്രമല്ല മികച്ചൊരു നായിക കൂടിയാണ്. സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ച് പോലുള്ള പ്രവണതകളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് മഡോണ സെബാസ്റ്റിയന്‍. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
എനിക്ക് ഇതല്ലെങ്കില്‍ മറ്റൊന്നുണ്ട് എന്നെനിക്ക് ബോധ്യമുണ്ട്. എനിക്ക് നാളെ സിനിമ തന്നില്ലെങ്കില്‍ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളടിച്ചായാലും ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല അത് പറയാന്‍. നമ്മുടെ മനസ്സമാധാനം കളഞ്ഞ് നമ്മുടെ സ്‌പേസില്‍ മറ്റൊരു വ്യക്തിയെ കയറ്റേണ്ട ആവശ്യം എന്തിരിക്കുന്നു. ഹാപ്പിനെസ് പ്രോജക്ടില്‍ മഡോണ വ്യക്തമാക്കി.
ഇന്നെനിക്ക് സിനിമ പണവും പാര്‍പ്പിടവുമൊക്കെ നല്‍കുന്നുണ്ട്. അതില്‍ ഞാന്‍ വളരെ നന്ദിയുള്ള ആളാണ്. പക്ഷേ നാളെ ഞാന്‍ കോംപ്രമൈസ് ചെയ്താലേ എനിക്ക് വേഷങ്ങള്‍ ലഭിക്കൂ എന്ന് വന്നാല്‍ എനിക്ക് വേണ്ട. ഇത്രയേ ഉള്ളു വെരി സിംപിള്‍. നമ്മളെ ബഹുമാനിക്കാത്തവര്‍ക്കൊപ്പം നില്‍ക്കേണ്ട യാതൊരു ആവശ്യവുമില്ല മഡോണ വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇറങ്ങിയ ഇബ്‌ലീസ് ആണ് അവസാനമായി മലയാളത്തിൽ മഡോണ അഭിനയിച്ച ചിത്രം.
interview with madona