മലയാള സിനിമയിൽ ഇത് യുവാക്കളുടെ കാലഘട്ടമാണ്. യുവ സിനിമ പ്രവർത്തകർ മലയാള സിനിമയിലേക്ക് സ്വപ്നവും പേറി വന്നു കൊണ്ടേ ഇരിക്കുന്നു. അവരെ പോലെ തന്നെ പുതുമയുള്ള കാഴ്ചകളും പുതുമയുള്ള അവതരണങ്ങളുമൊക്കെയാണ് യുവാക്കളുടെ പ്രത്യേകത.
ഹരിശ്രീ അശോകൻ സംവിധായക കുപ്പായം അണിയുന്ന ആൻ ഇന്റർനാഷണൽ സ്റ്റോറി അതുപോലെ കുറച്ച് യുവാക്കളുടെ സ്വപ്നമാണ്. സിനിമയെന്ന സ്വപ്നത്തെ സാക്ഷാത്കരിക്കാൻ ആ സ്വപ്നവും മനസ്സിലിട്ട് നടന്ന മൂന്നു പേരാണ് ഈ ചിത്രത്തിന് പിന്നിലെ കഥാനായകന്മാർ .
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മൂന്ന് യുവ എഴുത്തുകാരാണ്. രഞ്ജിത്, സനീഷ്, എബിൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്. രണ്ട് വർഷങ്ങൾക്ക് മുൻപാണ് ഇവർ ചിത്രത്തിന്റെ കഥാതന്തുവുമായി ഹരിശ്രീ അശോകനെ സമീപിക്കുന്നത്. ഹരിശ്രീ അശോകൻ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ അതിനെ തിരക്കഥയായി വികസിപ്പിക്കുവാൻ ഇവരോട് പറയുകയായിരുന്നു.
ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം പൂവണിയാൻ ഇനി കേവലം ദിവസങ്ങൾ മാത്രമാണ് ബാക്കി. തങ്ങളുടെ ഗുരുവായ ധർമ്മജൻ ബോൾഗാട്ടി ആദ്യ ചിത്രത്തിൽ തന്നെ കുടെ ഉള്ളതിന്റെ സന്തോഷത്തിലാണവർ. എറണാകുളം നഗരത്തിൽ സിനിമയെ സ്വപ്നം കണ്ട്, എന്നാൽ സിനിമയിലേക്ക് എത്തിച്ചേരാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്ന്, അവസാനം തങ്ങളുടെ ഇഷ്ട ലോകമായ ഇടത്തിൽ എത്തിച്ചേർന്നവർ ആണ് ഈ മൂവർ സംഘം. ഇന്റർനാഷണൽ തലത്തിൽ ആരംഭിച്ച്, ലോക്കൽ തലത്തിൽ അവസാനിക്കുന്ന സൗഹൃദങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഇന്നത്തെ സമൂഹത്തിലെ എല്ലാ ചെറുപ്പക്കാരുടെയും കഥയുമായിട്ടാണ് ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി പ്രേക്ഷകനു മുന്നിൽ എത്തുന്നത്.
മലയാളത്തിലെ ഒട്ടുമിക്ക എല്ലാ ഹാസ്യ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന് മൂന്ന് സംഗീതസംവിധായകരാണ്. ഗോപി സുന്ദർ, നാദിർഷ, അരുൺ രാജ് എന്നിവരാണ് ചിത്രത്തിന്റെ സംഗീതമൊരുക്കുന്നത്. എസ് സ്ക്വയർ സിനിമാസിന്റെ ബാനറിൽ എം. ഷിജിത്ത് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രം ഈ ആഴ്ച തിയേറ്ററുകളിൽ എത്തും.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...