Connect with us

സ്വവര്‍ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവരാണ് മാനസിക രോഗികൾ – പൃഥ്വിരാജ്

Malayalam Breaking News

സ്വവര്‍ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവരാണ് മാനസിക രോഗികൾ – പൃഥ്വിരാജ്

സ്വവര്‍ഗ ലൈംഗികത അസുഖമാണെന്ന് പറയുന്നവരാണ് മാനസിക രോഗികൾ – പൃഥ്വിരാജ്


സ്വവര്‍ഗപ്രണയം രോഗമാണന്ന് പറയുന്നവര്‍ക്കാണ് മാനസികരോഗമെന്നും സ്വവര്‍ഗലൈംഗികത എന്നത് യാഥാര്‍ത്ഥ്യമാണന്നും അത്തരത്തിലുള്ള വ്യക്തികള്‍ സമൂഹത്തിലുണ്ടെന്നും നടന്‍ പൃഥ്വിരാജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് തന്റെ നിലപാട് വ്യക്തമാക്കിയത്. .നമ്മള്‍ എല്ലാവരും തിരിച്ചറിയേണ്ട ഒരു സത്യമാണതെന്നും പൃഥ്വിരാജ് പറയുന്നു.

മുംബൈ പോലീസിനെക്കുറിച്ച്‌ സംസാരിക്കുമ്പോഴായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം. എനിക്ക് മുംബൈ പൊലീസിന്റെ ക്ലൈമാക്സ് ഗംഭീരമായിട്ടാണ് തോന്നിയത്.

നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോ ടൈപ്പുണ്ട്. ‘മുംബൈ പൊലീസ്’ എന്ന സിനിമയുടെ ഷോട്ട് വാല്യു എന്താണന്ന് വച്ചാല്‍ ആന്റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പൊലീസുകാരനെ മുഴുനീള സിനിമയില്‍ കൊണ്ടുവന്നിട്ട് അയാള്‍ ഒരു ഹോമോസെക്സ്വല്‍ എന്ന് പറയുന്നതാണ്. എനിക്ക് അതൊരു ഔട്ട്സ്റ്റാന്‍ഡിങ് ട്വിസ്റ്റായിട്ടാണ് തോന്നിയത്.

prithvirajinadamjoan-21-1503318931

ഇപ്പോഴും മുംബൈയിലും ഡല്‍ഹിയിലുമൊക്കെ പോകുമ്പോൾ അവിടുത്തെ ഫിലിംമേക്കേഴ്സൊക്കെ ആദ്യം സംസാരിക്കുന്നത് ‘മുംബൈ പൊലീസിനെ’ക്കുറിച്ചാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ ‘കായംകുളം കൊച്ചുണ്ണി’ എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. പക്ഷേ അതൊഴിച്ച്‌ നിര്‍ത്തിയാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മികച്ച ചിത്രമാണ് മുംബൈ പൊലീസ്. റോഷന്‍ എന്ന ഫിലിംമേക്കറുടെ ട്രൂ പൊട്ടന്‍ഷ്യല്‍ ഷോക്കേസ് ചെയ്ത സിനിമയാണതെന്നും പൃഥ്വി പറയുന്നു.

interview with prithviraj

More in Malayalam Breaking News

Trending

Recent

To Top