ബോക്സ് ഓഫീസിനെ ഇളക്കി മറിച്ച് മുന്നേറുകയാണ് ഹനീഫ് അദനിയുടെ മിഖായേൽ . നിവിൻ പോളിയുടെ പുതിയ അവതാരമായ മിഖായേൽ , ത്രില്ലറും ആക്ഷനുമൊക്കെ കൂട്ടിചെർത്ത ഒരു കുടുംബ കഥയാണ്. സഹോദരിക്ക് വേണ്ടി ഗത്യന്തരമില്ലാതെ എതിരാളികളെ നേരിടാൻ ഇറങ്ങുന്ന സഹോദരനാണ് നിവിൻ പോളി മിഖായേലിൽ.
ഉണ്ണി മുകുന്ദൻ പ്രതിനായകനായി എത്തുന്ന ചിത്രത്തിൽ സിദ്ദിഖ് , സുദേവ് നായർ , ജെ ഡി ചക്രവർത്തി , തുടങ്ങിയ താരങ്ങളാണ് അണിനിരന്നത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്ലർ എത്തിക്കഴിഞ്ഞു.
ആദ്യം പുറത്തു വന്ന ഫുൾ ആക്ഷൻ ട്രെയിലറിന് പകരം അല്പം രസകരവും എന്നാൽ ആക്ഷനും നിറഞ്ഞതാണ് രണ്ടാമത്തെ ട്രെയ്ലർ. ‘ഗ്രേറ്റ് ഫാദറി’നു ശേഷം ഹനീഫ് അദേനി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫാമിലി-ത്രില്ലര്‍ വിഭാഗത്തില്‍ എത്തുന്ന ചിത്രത്തില്‍ സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, ശാന്തികൃഷ്ണ എന്നിവരും ഉണ്ട് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...