
Malayalam Breaking News
ഞങ്ങൾ തമ്മിൽ സൗഹൃദമല്ല; ആരവുമായുള്ള ബന്ധം പിന്നെയും മാറ്റിപ്പറഞ്ഞ് ഓവിയ
ഞങ്ങൾ തമ്മിൽ സൗഹൃദമല്ല; ആരവുമായുള്ള ബന്ധം പിന്നെയും മാറ്റിപ്പറഞ്ഞ് ഓവിയ
Published on

തമിഴ് ബിഗ് ബോസിലൂടെ വൻ ആരാധക പിന്തുണ നേടിയ മലയാളി താരമാണ് നടി ഓവിയ ഹെലന്. ബിഗ്ബോസ് തമിഴ് റിയിലിറ്റി ഷോയിലെ ഒരു പ്രധാന സംഭവ വികാസമായിരുന്നു ഓവിയയും ആരവും തമ്മിലുള്ള ബന്ധം. ആരവുമായി ഏറെ അടുത്ത ഓവിയ ഷോയില്‍ തുടരാനാകാത്ത സാഹചര്യത്തിലേക്ക് നീങ്ങി. ഇടയ്ക്ക് സ്വിമ്മിംഗ് പൂളില്‍ ചാടിയ ഓവിയ ഏറെ നേരം മുങ്ങി നിന്നതും വാര്‍ത്തകളില്‍ നിറഞ്ഞു. എന്നാല്‍ ആരവ് ഇത് അടുത്ത സൗഹൃദം മാത്രമാണെന്ന തരത്തിലാണ് ഷോ കഴിഞ്ഞ ഘട്ടത്തില്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അടുത്ത കാലത്തായി ഗോസിപ്പു കോളങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഇരുവരുടെയും പ്രണയം കൂടുതല്‍ ഉറയ്ക്കുന്നു എന്ന സൂചന നല്‍കുന്നത്.
ആരവുമായി വളരേ അടുത്ത ബന്ധമാണെന്നും അത് ഇപ്പോള്‍ എങ്ങനെയാണെന്ന് പറയാന്‍ സാധിക്കില്ലെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ ഓവിയ പറയുന്നു. വളരേ മികച്ച പിന്തുണ തങ്ങള്‍ പരസ്പരം നല്‍കുന്നുണ്ട്. കരിയറില്‍ രണ്ടു പേര്‍ക്കും ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. നല്ല രീതിയില്‍ പരസ്പരം കെയര്‍ ചെയ്യുന്നുണ്ട്. ഇതിനെ സൗഹൃദം എന്നു പറയുന്നില്ല.
ആരവിനോട് തനിക്കു പ്രണയമാണെന്നും അതിനാല്‍ ഇനി ഷോയിൽ തുടരുന്നില്ലെന്നും പ്രഖ്യാപിച്ചായിരുന്നു ബിഗ് ബോസ് മത്സര സമയത്ത് ഓവിയ ബിഗ് ബോസ് വിട്ടത്.
അക്കാലത്ത്, ആരവ് ഷോയിൽ വിജയിയായതിന്റെ കാരണം ഓവിയയുടെ പ്രണയവും വിവാദങ്ങളുമാണെന്ന പരിഹാസം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവയെല്ലാം നിഷേധിച്ച്, തനിക്ക് ഓവിയയോട് സൗഹൃദം മാത്രമേ തോന്നിയിട്ടുള്ളൂ എന്ന പ്രഖ്യാപനവുമായി ആരവും രംഗത്തെത്തിയിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതോടെ ഓവിയയും ആരവും വിവാഹിതരായെന്നും ലിവ് ഇന്‍ റിലേഷന്ഷിപ്പിലാണെന്നുമൊക്കെ വാര്‍ത്ത പരന്നു. അതേ സമയം താനും ആരവും തമ്മില്‍ സൗഹൃദത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് പറഞ്ഞ് ഓവിയ രംഗത്തുവന്നിരുന്നു.
oviya relationship with arav
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...