
Malayalam Breaking News
സാങ്കേതിക വശങ്ങളിലെ തകരാർ ; പ്രാണ ഓർമപ്പെടുത്തുന്നത്!!
സാങ്കേതിക വശങ്ങളിലെ തകരാർ ; പ്രാണ ഓർമപ്പെടുത്തുന്നത്!!
Published on

എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കലയാണ് സിനിമ. സിനിമ എന്ന മാധ്യമം ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. ഓരോരുത്തരും സിനിമയെ ഇഷ്ടപ്പെടുന്നതും ഓരോരോ രീതിയിലാണ്. സിനിമയെ സൂഷ്മമായി നിരീക്ഷിക്കുന്നവരും സിനിമ ചുമ്മാ കണ്ടുപോകുന്നവരുമുണ്ട്. അതുപോലെ ഒരു സിനിമയ്ക്ക് പിന്നിൽ ഒരുപാട് സ്വപനങ്ങളുടെയും കഷ്ട്ടപ്പെടുന്നവരുടെയും കഥയുണ്ട്.ഒരു സിനിമ ജനിക്കുമ്പോൾ ഇവയെല്ലാം ഒന്നിച്ച് ചേർന്ന് റിസൾട്ട് ഉണ്ടാകുന്നു. തീയേറ്ററുകളിലെ സാങ്കേതിക വശങ്ങളിലെ തകരാർ ഒരിക്കലും ഒരു സിനിമയെ ബാധിക്കാൻ പാടില്ല. പ്രേഷകരോടും സിനിമയോടും ചെയ്യുന്ന ക്രൂരതയാണത്.
പ്രാണ മികച്ച ഒരു പരീക്ഷണ ചിത്രമാണ്. മലയാളികൾക്ക് അഭിമാനിക്കാൻ പറ്റിയ സിനിമ. വി കെ പ്രകാശ് സംവിധാനം ചെയ്ത് നിത്യ മേനോൻ മാത്രമായി അഭിനയിക്കുന്ന ചിത്രം പ്രദർശനം തുടരുകയാണ്. വളരെ മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം ക്യാമറയ്ക്കും ശബ്ദത്തിനും ലൈറ്റിനും വളരെ പ്രാധാന്യമുള്ള സിനിമയാണ്. ഇവ മൂന്നും അതെ എഫക്ടിൽ ലഭിക്കുന്ന തീയേറ്ററുകളിൽ സിനിമ ഓടിയിട്ടേ കാര്യമുള്ളൂ.
സിനിമ പഠിക്കുക അല്ലങ്കില്‍ സിനിമയെ പറ്റി അറിയുക മനസ്സിലാക്കുക, എന്നത് വളരെ ശ്രമകരമാണ്. നമുക്ക് മുന്നില്‍ തീയറ്ററുകളില്‍ വരുന്ന എല്ലാ ചിത്രങ്ങളില്‍ നിന്നും ഇതെല്ലാം അറിയാന്‍ കഴിയില്ല. ചില സിനിമകള്‍ പല മേഖലകളും പഠിക്കാന്‍ പാകത്തിനാണ് പുറത്തിറങ്ങുന്നത്. അത്തരത്തില്‍ ഒന്നാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന ഒരു ചിത്രം. ക്യാമറ ലൈറ്റ് ശബ്ദം ഇങ്ങനെ പലതും ടെക്നിക്കലായി മനസ്സിലാക്കാം പ്രാണയിലൂടെ.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് റസൂല്‍ പൂക്കുട്ടി കേരളത്തിന്റെ തീയറ്ററുകള്‍ സന്ദര്‍ശിക്കുകയുണ്ടായി, അദ്ദേഹം പറഞ്ഞത് ‘നിങ്ങള്‍ ചതിക്കപ്പെടുകയാണ്’, എന്നാണ്. പോപ്കോണ്‍ പെപ്സി എന്നിവ വില്ക്കാന് ഉള്ള സ്ഥലമല്ല തീയറ്ററുകള്‍. സിനിമ ശരിയായ രീതിയില്‍ കാണാനും ആസ്വദിക്കാനുമുള്ള കേന്ദ്രമായി തന്നെ തീയറ്ററുകള്‍ മാറണം. നമ്മള് സിനിമയുടെ നൂതന വഴികളെ കുറിച്ച് എത്ര മാത്രം ബോധവാന്മാര് ആയിരിക്കണം എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് പ്രാണ.
about praana movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...