Malayalam Breaking News
14 വർഷത്തെ കാത്തിരിപ്പ്…മിഖായേലിലെ വില്ലന് ചിലത് പറയാനുണ്ട്!!!
14 വർഷത്തെ കാത്തിരിപ്പ്…മിഖായേലിലെ വില്ലന് ചിലത് പറയാനുണ്ട്!!!
നിവിൻ പോളി നായകനായെത്തിയ മിഖായേൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ വില്ലനായെത്തിയ പുതുമുഖ താരം ഗോവിന്ദ് കൃഷ്ണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമയിൽ അഭിനയിക്കാനായി 14 വർഷം കാത്തിരുന്നെന്നും മിഖായേലിലെ തന്റെ വേഷത്തിൽ വളരെയധികം സന്തോഷിക്കുന്നുവെന്നും താരം പറഞ്ഞു. സിനിമയിലേക്ക് വന്നതിനെപ്പറ്റിയും സിനിമയെപ്പറ്റിയും ഗോവിന്ദ് കൃഷ്ണ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു.
സിനിമയിൽ നിവിന്റെ കോളജ് കാലത്തെ വില്ലനായെത്തുന്ന ഗോവിന്ദിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
സിനിമ മോഹവുമായി കൊച്ചിയിലെത്തിയിട്ട് 14 വര്ഷമായെന്നും ഇപ്പോൾ നല്ലൊരു അവസരം കിട്ടിയതിൽ സന്തോഷിക്കുന്നുവെന്നും ഗോവിന്ദ് കൃഷ്ണ പറഞ്ഞു.
കൊച്ചിയിലെ പ്രമുഖമായ ദ ഫ്ളോർ എന്ന ഡാൻസ് സ്റ്റുഡിയോയുടെ പാർട്ണർ ആയ ഗോവിന്ദ് കണ്ടംപററി ഡാൻസ് ക്ലാസുകൾ എടുക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രൊഡ്യൂസർ ആന്റോ ജോസെഫിന്റെ മകനും ഭാര്യയും ഗോവിന്ദ് കൃഷ്ണയുടെ സ്റ്റുഡിയോയിൽ പഠിക്കുന്നുണ്ട്. തന്റെ അഭിനയ മോഹമറിയുന്ന അവർ വഴിയാണ് സിനിമയിൽ അഭിനയിക്കാൻ സാധിച്ചതെന്ന് ഗോവിന്ദ് കൃഷ്ണ പറയുന്നു.
സിനിമയ്ക്ക് സോഷ്യൽ മീഡിയയിലൂടെ ആദ്യം ഡീഗ്രേഡിങ് നടന്നുവെന്നും പിന്നീട ജനങ്ങൾ സിനിമ തിരിച്ചറിഞ്ഞ് ഏറ്റെടുത്തെന്നും ഇപ്പോൾ മികച്ച വിജയവുമായി മുന്നേറുകയാണെന്നും താരം വ്യക്തമാക്കി.
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖേയേൽ. ചിത്രം വളരെ വിജയകരമായി ഓടിക്കൊണ്ടിരിക്കുകയാണ്. 4 ദിവസം കൊണ്ട് 10 കോടിയാണ് ചിത്രം സ്വന്തമാക്കിയത്.
interview with govind krishna
