
Malayalam Breaking News
മമ്മൂട്ടിയുടെ ആ പഴയ സിനിമ 37 തവണ കണ്ടിട്ടായിരുന്നു ഷാജി കൈലാസ് ആ മെഗാഹിറ്റ് ചിത്രമൊരുക്കിയത് !
മമ്മൂട്ടിയുടെ ആ പഴയ സിനിമ 37 തവണ കണ്ടിട്ടായിരുന്നു ഷാജി കൈലാസ് ആ മെഗാഹിറ്റ് ചിത്രമൊരുക്കിയത് !
Published on

By
മലയാളസിനിമാ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ചിത്രമാണ് ‘ആവനാഴി’.ഇന്ത്യന്‍ സിനിമയില്‍ പിറന്ന പോലീസ് ചിത്രങ്ങളുടെ ‘ഗോഡ് ഫാദര്‍ ‘എന്നായിരുന്നു ആവനാഴിയെ സകലകലാഭല്ലവനായ ‘കമല്‍ ഹാസന്’ വിശേഷിപ്പിച്ചത്.ആവനാഴിയുടെ സൃഷ്ട്ടാക്കളായ ‘ടി.ദാമോദരനും, ഐ.വി.ശശിയും, മമ്മൂട്ടി’യും ചേര്‍ന്ന് ‘ഇന്‍സ്പെക്ടര്‍ ബല്‍റാം ‘എന്ന പേരില്‍ ആവനാഴിയ്ക്ക് രണ്ടാംഭാഗം ഒരുക്കിയപ്പോഴും ബോക്സോഫീസില്‍ ഇടിമുഴക്കം സൃഷ്ട്ടിച്ചിരുന്നു.
ആവനാഴിക്കും ഇന്‍സ്പെക്ടര്‍ ബല്‍റാമിനും ശേഷം മലയാളസിനിമയുടെ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിച്ച മറ്റൊരു പോലീസ് സ്റ്റോറിയാണ് ഷാജികൈലാസ് -രണ്‍ജിപണിക്കര്‍ -സുരേഷ് ഗോപി ടീമിന്റെ ‘കമ്മീഷണര്‍’. സുരേഷ് ഗോപിയുടെ താരമൂല്യം ഉയരത്തില്‍ പറത്തിയ കമ്മീഷണര്‍ ഷാജികൈലാസ് – രണ്‍ജിപണിക്കര്‍ -സുരേഷ് ഗോപി കൂട്ട് കെട്ടിനെ മലയാളസിനിമാ ബോക്സോഫീസിലെ അനിഷേധ്യ ചേരുവയാക്കി മാറ്റിയിരുന്നു.എന്നാല്‍, കമ്മീഷണറുടെ റഫറന്‍സ് ബുക്കായിരുന്നു ആവനാഴി എന്നാണ് ഷാജികൈലാസ് പറയുന്നത്.
ഷാജികൈലാസിന്റെ തുറന്നു പറച്ചില് ഇങ്ങനെയാണ് ” കോളേജില്‍ പഠിക്കുന്ന കാലത്ത് അഭിനേതാക്കളുടെയോ സിനിമയുടെയോ പേര് കണ്ടല്ല ഞാന്‍ സിനിമയ്ക്ക് കയറിയിരുന്നത് . മാസ്റ്റര്‍ ക്രാഫ്റ്റ്മാനായ ഐ .വി.ശശിയുടെ പേര് കണ്ടായിരുന്നു.കമ്മീഷണര്‍ എന്ന ചിത്രത്തിന് ഞാനും രണ്‍ജിപണിക്കരും തുടക്കം കുറിക്കുമ്പോള്‍ ആവനാഴി തന്നെയായിരുന്നു ഞങ്ങളുടെ ധൈര്യം.
ഞാനും രണ്‍ജിപണിക്കരും 35ഓളം തവണ ആവനാഴി കണ്ടാണ് കമ്മീഷണര്‍ ചെയ്തത്. കമ്മീഷണര്‍ ചെയ്യുമ്പോള്‍ എന്റെ റഫറന്‍സ് ബുക്ക് ആവനാഴിയായിരുന്നു”.
written by AshiqShiju
mammootty’s avanazhi movie influenced shaji kailas
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...