മഞ്ജിമ മോഹനെ മലയാളികൾക്ക് ചെറുപ്പം മുതൽ അറിയാം. ബാലതാരമായി എത്തിയ മഞ്ജിമ ഇപ്പോൾ നായികയായും അരങ്ങേറി.തനിക്ക് മലയാളത്തിൽ അർഹിക്കുന്ന വേഷങ്ങൾ ലഭിക്കുന്നില്ല എന്ന് മഞ്ജിമ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ മി ടുവിനെ പറ്റി തുറന്നു പറയുകയാണ് മഞ്ജിമ .
ചിലരുടെ ആരോപണങ്ങള്‍ വിശ്വസിക്കാനാവുന്നില്ലെന്നും എന്നാല്‍ എല്ലാം അങ്ങനെയല്ലെന്നും മഞ്ജിമ പറയുന്നു. ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.
‘പലരുടേയും അനുഭവങ്ങള്‍ കേള്‍ക്കുമ്ബോള്‍ ഏറെ അസ്വസ്ഥത തോന്നാറുണ്ട്. രക്തം വരെ തിളച്ചു പൊങ്ങുന്നതു പോലേ തോന്നും. അത്രയധികം ഇറിട്ടേഷനാണ് അവ സൃഷ്ടിക്കുന്നത്. എനിക്ക് സിനിമയില്‍ നിന്ന് ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ആരും എന്നോട് ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിട്ട് വെളിപ്പെടുത്തിയിട്ടുമില്ല.’ മഞ്ജിമ പറഞ്ഞു. ഇതാദ്യമായിട്ടാണ് മഞ്ജിമ മീടൂ മൂവ്മെന്റിനെ കുറിച്ച് പ്രതികരിക്കുന്നത്.
മലയാളത്തില്‍ നിവിന്‍ പോളി നായികനായി എത്തിയ മിഖായേലാണ് മഞ്ജിമയുടെ പുതിയ ചിത്രം. മികച്ച പ്രതികരണം നേടി ചിത്ര തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സംസം ആണ് പുറത്തിറങ്ങാനിരിക്കുന്ന മഞ്ജിമയുടെ മറ്റൊരു ചിത്രം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...