
Malayalam Breaking News
ഗെയിമിന് വേണ്ടിയല്ല പ്രണയിച്ചത്; കല്യാണം ഉടൻ
ഗെയിമിന് വേണ്ടിയല്ല പ്രണയിച്ചത്; കല്യാണം ഉടൻ
Published on

ബിഗ് ബോസിലൂടെ പ്രണയത്തിലായ ജോഡികളാണ് പേർളിയും ശ്രീനിഷും. ഗെയിമിൽ വിജയിക്കാൻ വേണ്ടിയാണ് ഇവർ പ്രണയിച്ചത് എന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. എന്നാൽ അവരുടെ പ്രണയം സത്യമാണെന്ന് ഇരുവരും തെളിയിച്ചിരിക്കുകയാണ്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. വിവാഹം ഉടൻ ഉണ്ടാകും.
പേളി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിവരം അറിയിച്ചത്. മോതിര മാറ്റത്തിന്റെ ചിത്രത്തിനൊപ്പം ശ്രീനിഷിനെ ടാഗ് ചെയ്ത് എന്‍ഗേജ്ഡ് എന്നും കുറിച്ചിട്ടുണ്ട്.
റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ഇരുവരും തങ്ങളുടെ പ്രണയം പരസ്യമായി തുറന്നുപറഞ്ഞവരാണ്. ഈ വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. അവധിക്കാലമായതിനാല്‍ എല്ലാവര്ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നാണ് ശ്രീനിഷ് പറഞ്ഞത്. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് മുന്‍പ് പറഞ്ഞിരുന്നു.
100ദിവസം നീണ്ടുനിന്ന റിയാലിറ്റി ഷോ പൂര്‍ത്തിയാക്കി പുറത്തുവന്ന പേളി വിവാഹത്തിന് വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നാണ് പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായി പേളി തന്നെയാണ് അറിയിച്ചതും.
pearly sreenish engagement
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...