
Malayalam Breaking News
പുതുമുഖങ്ങളെ ചേർത്ത് നിർത്തുന്ന ദുൽഖർ സൽമാൻ..’ഓട്ടം ‘ സിനിമയിലെ പുതുമുഖ നായകൻറെ അനുഭവം..!
പുതുമുഖങ്ങളെ ചേർത്ത് നിർത്തുന്ന ദുൽഖർ സൽമാൻ..’ഓട്ടം ‘ സിനിമയിലെ പുതുമുഖ നായകൻറെ അനുഭവം..!
Published on

By
പുതുമുഖങ്ങളെ ചേർത്ത് നിർത്തുന്ന ദുൽഖർ സൽമാൻ..’ഓട്ടം ‘ സിനിമയിലെ പുതുമുഖ നായകൻറെ അനുഭവം..!
താരങ്ങളുടെ ജാഡ എപ്പോളും ചർച്ചയാകാറുണ്ട് സമൂഹ മാധ്യമങ്ങളിൽ. എന്നാൽ ഈ ചർച്ചകളിൽ പരാമര്ശിക്കപെടാതെ മാറ്റി നിർത്തപ്പെടുന്ന ഒരാളുണ്ട് . മറ്റാരുമല്ല ദുൽഖർ സൽമാൻ. ആരാധകരോട് എങ്ങനെ പെരുമാറണം എന്ന് പലപ്പോളായി കാണിച്ചു കൊടുത്ത മികച്ച വ്യക്തിത്വത്തിനു ഉടമയാണ് ദുൽഖർ സൽമാൻ.
ഇതിനു മറ്റൊരു ഉദാഹരണവുമായി എത്തുകയാണ് മലയാള സിനിമയിലേക്ക് ചുവടു വച്ച നന്ദു ആനന്ദ് .ഓട്ടം എന്ന സിനിമയിൽ അഭിനയിച്ച നന്ദു , ദുൽഖർ സൽമാനെ പരിചയപ്പെട്ട അനുഭവം പങ്കു വെക്കുകയാണ്. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്ര ലളിതമായി പെരുമാറാൻ സാധിക്കുന്നത് എന്നാണ് നന്ദു ചോദിക്കുന്നത് .
നന്ദു ആനന്ദിന്റെ പോസ്റ്റ്
എന്തൊരു മനുഷ്യനാണിത് ?ഇങ്ങനെയൊക്കെ ഒരാൾക്ക് പെരുമാറാൻ പറ്റുമോ ?
വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നത് . ഇന്നത്തെ ദിവസം ഒരു കാലത്തും മറക്കാത്ത ദിവസമാണെന്റെ കുഞ്ഞിക്ക ..കലൂർ സ്റ്റേഡിയത്തിൽ വച്ച് “ഓട്ടം” സിനിമയിൽ അഭിനയിച്ച ആളാണെന്നു പറഞ്ഞു അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ പരിചയപ്പെടുത്തുമ്പോൾ എഴുന്നേറ്റ് വന്നു എന്റെ കൈ പിടിച്ചതും ചേർത്ത് നിർത്തി വിശേഷങ്ങൾ ചോദിച്ചതും ഫോട്ടോ എടുക്കാൻ സമ്മതിച്ചതും …ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ …ഇങ്ങനെ….ഇത്ര സ്നേഹത്തോടെ ആ excitement ഇപ്പോളും മാറുന്നില്ല .. അപ്പോൾ എടുത്ത ഫോട്ടോ ആ നിമിഷം പോസ്റ്റ് ചെയ്തതാ .. എന്നാലും DQ you really is a great man.
ottam movie actor about dulquer salman
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...