ശ്രീകുമാർ മേനോന്റെ ട്വീറ്റ് വിവാദത്തിൽ … മഞ്ജു വാര്യരെ ട്രോളിയതോ ? മഞ്ജുവിന്റെ പ്രതികരണം കാത്തു സിനിമാലോകം
ഒടിയൻ തുടക്കത്തിൽ നേരിട്ട പ്രതിസന്ധികൾക്കിടയിൽ അണിയറപ്രവർത്തകരുടെയും അഭിനേതാക്കളുടെയും ഇടയിലെ അസ്വാരസ്യങ്ങൾ പുറത്തു വന്നിരുന്നു.ഒടിയൻ നേരിട്ട സോഷ്യൽ മീഡിയ ആക്രമണങ്ങൾ മഞ്ജു വാര്യർ കാരണമാണെന്ന് വരെ ശ്രീകുമാർ മേനോൻ ആരോപിച്ചിരുന്നു. എന്നാൽ പിന്നീട് ചിത്രം വിജയത്തിലേക്ക് കുതിച്ചതോടെ പ്രതിസന്ധികൾ ഒടിയൻ തരണം ചെയ്തു.
പക്ഷെ നടി മഞ്ജു വാര്യരെ പരിഹസിക്കുന്ന ട്വീറ്റുമായി വീണ്ടും സംവിധായകന്‍ വി എ ശ്രീകുമാര്‍ രംഗത്ത് എത്തിയിരിക്കുകയാണ്.. സിനിമയെ പിന്തുണയ്ക്കുന്ന തരത്തില്‍ മഞ്ജു പിന്നീടും സമീപനമെടുത്തപ്പോഴും വിവിധ ചാനലുകളില്‍ അഭിമുഖത്തിലൂടെ മഞ്ജുവിനെതിരേ വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു ശ്രീകുമാര്‍. പലരേയും തന്റെ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തി ആപത് ഘട്ടങ്ങളില്‍ മഞ്ജു വിട്ടുകളയുന്നു എന്നായിരുന്നു ശ്രീകുമാര്‍ പറഞ്ഞത്.
മഞ്ജുവിന്റെ ഉറ്റസുഹൃത്തായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസുമായി ബന്ധപ്പെട്ട അറിയിപ്പ് വിഡിയോ ഷെയര്‍ ചെയ്ത് ആശംസകള്‍ അറിയിച്ച മഞ്ജുവാര്യരുടെ ട്വീറ്റിന് മറുപടിയായി ശ്രീകുമാര്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ ‘ ഇത്തരത്തിലുള്ള പിന്തുണയാണ് നിങ്ങളെപ്പോലുള്ള സൂപ്പര്‍സ്റ്റാറുകളില്‍ നിന്ന് സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കും മുന്നേറ്റത്തിനും ആവശ്യം, മഹത്തരം’.
പരസ്യത്തില്‍ അഭിനയച്ചതുമായി ബന്ധപ്പെട്ട പണമിടപാടാണ് രണ്ടുപേര്‍ക്കും ഇടയില്‍ ഭിന്നതയ്ക്ക് ഇടയാക്കിയതെന്നും തനിക്ക് ലഭിക്കാനുള്ള 60 ലക്ഷം രൂപയ്ക്കായി ശ്രീകുമാറിന് മഞ്ജു വക്കീല്‍ നോട്ടിസ് അയച്ചിരുന്നുവെന്നും അതിനിടെ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇപ്പോൾ ഈ ട്വീറ്റിന്റെ പിന്നിലെന്താണെന്നു കാത്തിരിക്കുകയാണ് ആരാധകർ.വിഷയത്തിൽ മഞ്ജു വാര്യർ പ്രതികരിച്ചിട്ടുമില്ല.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...