Connect with us

” ഇങ്ങനെ ചെയ്യരുത് ..മമ്മൂട്ടിയോടും മോഹന്ലാലിനോടും ചെയ്യുന്ന അനാദരവാണ്‌ .ഞാൻ അവരെ ബഹുമാനിക്കുന്നുണ്ട് ” – വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

Malayalam Breaking News

” ഇങ്ങനെ ചെയ്യരുത് ..മമ്മൂട്ടിയോടും മോഹന്ലാലിനോടും ചെയ്യുന്ന അനാദരവാണ്‌ .ഞാൻ അവരെ ബഹുമാനിക്കുന്നുണ്ട് ” – വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

” ഇങ്ങനെ ചെയ്യരുത് ..മമ്മൂട്ടിയോടും മോഹന്ലാലിനോടും ചെയ്യുന്ന അനാദരവാണ്‌ .ഞാൻ അവരെ ബഹുമാനിക്കുന്നുണ്ട് ” – വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

” ഇങ്ങനെ ചെയ്യരുത് ..മമ്മൂട്ടിയോടും മോഹന്ലാലിനോടും ചെയ്യുന്ന അനാദരവാണ്‌ .ഞാൻ അവരെ ബഹുമാനിക്കുന്നുണ്ട് ” – വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയുടെ ആരാധകരിൽ ഭൂരിഭാഗം പേരും മമ്മൂട്ടിയുടെയോ മോഹന്ലാലിന്റെയോ ഫാൻ ആയിരിക്കും. ഇത്തരം ആരാധനയുടെ പേരിൽ പലപ്പോളും ആരാധകർക്ക് കൊമ്പു കോർക്കേണ്ടിയും വന്നിട്ടുണ്ട് . അഭിനേതാക്കൾ ഒരിക്കലും തങ്ങൾ ആരുടെ ഫാൻ ആണെന്ന് വ്യക്തമാക്കാറില്ല. എന്നാൽ ഇതിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

ആ ഒരു ചോദ്യത്തോട് പ്രതികരിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ആക്രമിയ്ക്കുന്ന മമ്മൂട്ടി – മോഹന്‍ലാല്‍ ഫാന്‍സിന് ഒരു തുറന്ന കത്തുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇവര്‍ ഇരുവര്‍ക്കും താന്‍ ഒരു വേര്‍തിരിവും വച്ചിട്ടില്ല എന്ന് നടന്‍ വ്യക്തമാക്കി.

ലാലേട്ടന്റെയും മമ്മൂക്കയുടെയും കഥാപാത്രങ്ങള്‍ കണ്ട് അതൊരു പ്രചോദനമാക്കിയാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്. എന്നെ പോലൊരു ചെറിയ നടന്‍ ഇവരില്‍ ആരുടെ ഫാന്‍ ആണ് എന്നതിന്റെ പേരില്‍ ഓണ്‍ലൈനില്‍ കണ്ട ചില ചേരിതിരിവും തര്‍ക്കവും വല്ലാതെ വേദനിപ്പിച്ചു എന്ന് ഉണ്ണി പറയുന്നു.

ഏറ്റവും പുതിയ ചിത്രമായ മിഖായേല്‍ റിലീസാകാന്‍ ദിവസങ്ങളേ ഇനിയുള്ളൂ. ഈ ഒരു അവസരത്തില്‍ തീര്‍ത്തും ദൗര്‍ഭാഗ്യകരമായ ഇത്തരത്തിലുള്ള ഒരു സംഭവം ഒരുപാട് വേദനിപ്പിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു തുറന്നെഴുത്ത് എന്ന് നടന്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ഉണ്ണി മുകുന്ദന്റെ പോസ്റ്റ് പൂർണരൂപം

പ്രിയപ്പെട്ട മമ്മൂക്ക ആൻഡ് ലാലേട്ടൻ ഫാൻസ്‌ അറിയുന്നതിന്, സിനിമ എന്ന വലിയ ലോകത്തേക്ക് അഭിനയം എന്ന കല ആധികാരികമായി പഠിക്കാതെയും, യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെയും
എത്തിയ എനിക്ക്, അറിവിന്റെ, അനുഭവത്തിന്റെ പാഠപുസ്തകങ്ങൾ ആയി എന്നും കൂടെ ഉണ്ടായിരുന്നത് മമ്മുക്കയും ലാലേട്ടനും ആണ്. അവർ വെള്ളിത്തിരയിൽ അനശ്വരമാക്കിയ അനവധി കരുത്തുറ്റ കഥാപാത്രങ്ങളെ കണ്ട് പ്രചോദനം ഉൾക്കൊണ്ടാണ് ഞാനും എന്റെ സിനിമ ജീവിതം തുടങ്ങിയത്. സിനിമയെ സ്നേഹിക്കുന്ന എല്ലാവരെയും പോലെ ഈ രണ്ടു അതുല്യകലാകാരന്മാരെയും ഒരുപാട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയെന്ന നിലയിൽ, എന്റെ ശ്രദ്ധയിൽപെട്ട ചില കാര്യങ്ങൾ വളരെ വിഷമിപ്പിച്ചു.

എന്നെ പോലെ ചെറിയ ഒരു ആർട്ടിസ്റ് ഇവരിൽ ആരുടെ ഫാൻ ആണെന്ന വിഷയത്തിന്റെ പേരിൽ ഓൺലൈനിൽ കഴിഞ്ഞ രണ്ടു ദിവസങ്ങൾ ആയി കാണുന്ന അനാരോഗ്യകരമായ സംഭാഷണങ്ങളും വ്യക്തി ഹത്യകളും ഒരിക്കലും അംഗീകരിക്കാൻ ആവില്ല. ഒരു വ്യക്തി എന്ന നിലയിലും നടൻ എന്ന നിലയിലും എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തികളാണ് ഇവർ രണ്ടു പേരും. ശ്രീ മമ്മൂട്ടിയും ശ്രീ മോഹൻലാലും എക്കാലവും അഭിനയത്തിന്റെ പകരക്കാരില്ലാത്ത ഉദാഹരണങ്ങളാണ്. മലയാള സിനിമയെ സ്നേഹിക്കുന്ന സാധാരണക്കാരനായ ഒരു മലയാളി പ്രേക്ഷകൻ എന്ന നിലയിലും, അഭിനേതാവ് എന്ന നിലയിലും ഒരു രീതിയിൽ ഉള്ള വേർതിരിവും ഇവരോട് എനിക്കില്ല. ഈ ഒരു വിഷയത്തിന്റെ പേരിൽ ഉള്ള ചേരി തിരിഞ്ഞുള്ള വെറുപ്പും വിധ്വേഷവും ഒരുപാട് വേദനിപ്പിക്കുന്നുണ്ട്. കല ദൈവീകമാണ്, ഇവർ അനുഗ്രഹീതരായ കലാകാരന്മാരും.

നമ്മുടെ ഇടയിലെ അഭിപ്രായ വ്യത്യാസങ്ങളിലേക്ക് നമ്മുടെ അഭിമാനമായ ഈ കലാകാരന്മാരെ നമുക്ക് വലിച്ചിഴക്കാതെ ഇരിക്കാം. അതവരോട് നമ്മൾ കാണിക്കുന്ന മാപ്പില്ലാത്ത അനാദരവാണ്‌. രണ്ടു പേരെയും ഇത്രയും കാലം നമ്മൾ എങ്ങനെ സ്നേഹത്തോടെയും ബഹുമാനത്തോടെയും ചേർത്ത് നിർത്തിയോ, അത് തുടർന്നും നമുക്ക് ചെയ്യാം. മിഖായേൽ എന്ന സിനിമ റിലീസ് ആകാൻ ഇനി വളരെ കുറച്ച ദിവസങ്ങൾ മാത്രമേയുള്ളു. ഈ ഒരു അവസരത്തിൽ, തികച്ചും ദൗർഭാഗ്യകരമായ ഇത്തരത്തിലുള്ള ഒരു സംഭവം, ഒരുപാട് വേദനിപ്പിച്ചത് കൊണ്ടാണ് ഈ തുറന്നെഴുത്. ഇനിയും ഒരുപാട് നല്ല സിനിമകൾ എല്ലാവർക്കും ഉണ്ടാവട്ടെ. സ്നേഹത്തോടെ, ഉണ്ണി മുകുന്ദൻ.

unni mukundans instagram post about mammootty and mohanlal

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top