
Malayalam Breaking News
മാമാങ്കത്തിൽ വീണ്ടും അഴിച്ചുപണി – ക്യാമറാമാനാടക്കം നിരവധി പേരെ ധ്രുവന് പിന്നാലെ മാറ്റി
മാമാങ്കത്തിൽ വീണ്ടും അഴിച്ചുപണി – ക്യാമറാമാനാടക്കം നിരവധി പേരെ ധ്രുവന് പിന്നാലെ മാറ്റി
Published on

By
മാമാങ്കത്തിൽ വീണ്ടും അഴിച്ചുപണി – ക്യാമറാമാനാടക്കം നിരവധി പേരെ ധ്രുവന് പിന്നാലെ മാറ്റി
മാമാങ്കത്തിൽ വീണ്ടും അഴിച്ചു പണി . വാൻ വിവാദങ്ങൾ സൃഷ്ടിച്ച നടൻ ധ്രുവന്റെ പുറത്താക്കലിന് പിന്നാലെ സംവിധായകനെ മാറ്റി എന്ന വാർത്ത വന്നിരുന്നു. എന്നാൽ ഇത് സത്യമല്ലെന്നു സംവിധായകൻ പറഞ്ഞതോടെ അടുത്ത വാർത്ത എത്തിയിരിക്കുകയാണ്.
ക്യാമറാമാന് അടക്കമുള്ളവരെ ചിത്രത്തില്‍ നിന്ന് മാറ്റിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ക്യാമറാമാന് ഗണേഷ് രാജവേലു, കലാസംവിധായകന്‍ സുനില്‍ ബാബു, കോസ്റ്റും ഡിസൈനര്‍ അനു വര്ദ്ധന് തുടങ്ങിയവരെയാണ് ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ തുടങ്ങുന്നതിന് മുമ്ബായി മാറ്റിയിരിക്കുന്നത്.
ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നുളളത് സത്യമാണെന്നും എന്താണ് കാരണമെന്ന് തന്നോട് ഇതു വരെ പറഞ്ഞിട്ടില്ലെന്നും ക്യാമറാമാന് ഗണേഷ് രാജവേലു പറഞ്ഞു. സംഭവത്തില്‍ സതേണ്‍ ഇന്ത്യ സിനിമാറ്റോഗ്രഫി അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന് ശേഷം വെളിപ്പെടുത്തുമെന്നും ഗണേഷ് പറഞ്ഞു. പ്രമുഖ ക്യാമറാമാന് മനോജ് പിളളയാണ് ഗണേഷിന് പകരക്കാരന്.
കലാ സംവിധായകന് സുനില്‍ ബാബുവിന് പകരക്കാരനായി മോഹന്‍ദാസും കോസ്റ്റും ഡിസൈനര്‍ അനു വര്ദ്ധന് പകരമായി എസ് പി.സതീഷും ചിത്രത്തില്‍ പ്രവര്‍ത്തിക്കും. ഒടിയനില്‍ സംവിധായകനെ സഹായിച്ച എം.പത്മകുമാറും മാമാങ്കത്തിലെ പുതിയ സംഘത്തില്‍ ചേരുമെന്നാണ് വിവരം. ഒഴിവാക്കപ്പെട്ട ധ്രുവന് പകരം ഉണ്ണിമുകുന്ദന് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ജനുവരി അവസാനം എറണാകുളത്ത് ആരംഭിക്കും.
mamankam camera crew replaced
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...