
Malayalam Breaking News
മമ്മൂട്ടി ആ സമയത്ത് നിസ്സഹനായി ഒരു നിൽപ്പായിരുന്നു; അപ്പോഴത്തെ ആ മുഖം എനിക്ക് മറക്കാനാവില്ല !!
മമ്മൂട്ടി ആ സമയത്ത് നിസ്സഹനായി ഒരു നിൽപ്പായിരുന്നു; അപ്പോഴത്തെ ആ മുഖം എനിക്ക് മറക്കാനാവില്ല !!
Published on

മമ്മൂട്ടി ആ സമയത്ത് നിസ്സഹനായി ഒരു നിൽപ്പായിരുന്നു; അപ്പോഴത്തെ ആ മുഖം എനിക്ക് മറക്കാനാവില്ല !!
മലയാള സിനിമയില്‍ കഥാപാത്രങ്ങളുടെ വിവിധ വികാരഭാവങ്ങളിലൂടെ ഏറ്റവും കൂടുതല്‍ കടന്നുപോകാന്‍ കഴിവുള്ള നടനാണ് മമ്മൂട്ടി. അദ്ദേഹത്തിനോളം ആ കാര്യം ആർക്കും സാധിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹം സൃഷ്ടിക്കാത്ത വികാരാനുഭൂതികളില്ല. ദേഷ്യവും സങ്കടവും സന്തോഷവും ആനന്ദവും നിസഹായതയുമെല്ലാം മമ്മൂട്ടി അവതരിപ്പിക്കുന്നത് അതിന്റെ പെർഫെക്ട് ഫോമില്‍ ആയിരിക്കും.
നിസഹായനായ മമ്മൂട്ടിയുടെ മുഖത്തേക്കുറിച്ച് പറയുമ്പോള്‍ കെ.പി.എ.സി ലളിതയ്ക്ക് അതേപ്പറ്റി വളരെ കൃത്യമായ ഒരു കാര്യം പറയാനുണ്ട്. അമരം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയം. ആ സിനിമയില്‍ ലളിതയുടെ മകനായ അശോകനെ കടലില്‍ വച്ച് മമ്മൂട്ടി കൊലപ്പെടുത്തെയെന്ന ആരോപണം ഉയരുന്ന രംഗമുണ്ട്. ‘എന്റെ മകനെ നീ കൊന്നുകളഞ്ഞില്ലേ?’ എന്നാരോപിച്ച് മമ്മൂട്ടിയുടെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ച് ലളിത കരയുന്ന സീനാണ് ചിത്രീകരിക്കുന്നത്.
‘താന്‍ അത് ചെയ്തിട്ടില്ല’ എന്ന നിസഹായമായ ഭാവത്തോടെ നില്ക്കുന്ന മമ്മൂട്ടിയുടെ മുഖം തനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് കെ പി എ സി ലളിത വ്യക്തമാക്കുന്നത്. നിസഹായത അതിന്റെ പാരമ്യത്തില്‍ അവതരിപ്പിക്കുകയായിരുന്നു മമ്മൂട്ടി. അത് കണ്ട് താന്‍ പറയേണ്ട ഡയലോഗ് പോലും മറന്നുപോയെന്നും കെ.പി.എ.സി ലളിത പറയുന്നു.
KPAC Lalitha about Mammootty
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...