
Malayalam Breaking News
2018ന്റെ തുടക്കത്തിൽ ക്വീൻ വന്നു ചരിത്രം സൃഷ്ടിച്ചു; ഇത്തവണ എത്തുന്നത് സകലകലാശാല !!
2018ന്റെ തുടക്കത്തിൽ ക്വീൻ വന്നു ചരിത്രം സൃഷ്ടിച്ചു; ഇത്തവണ എത്തുന്നത് സകലകലാശാല !!
Published on

2018ന്റെ തുടക്കത്തിൽ ക്വീൻ വന്നു ചരിത്രം സൃഷ്ടിച്ചു; ഇത്തവണ എത്തുന്നത് സകലകലാശാല !!
മലയാള സിനിമയിൽ ഒരു പതിവുണ്ട്. വർഷത്തിന്റെ തുടക്കത്തിൽ ഒരു സൂപ്പർ താരങ്ങളും തങ്ങളുടെ ചിത്രങ്ങൾ പുറത്തിറക്കാറില്ല. യുവ താരങ്ങളുടെ ചിത്രങ്ങളാണ് പുതുവർഷ റിലീസായി തിയ്യേറ്ററുകളിൽ എത്താറുള്ളത്. 2018ൽ ഇങ്ങനെ യുവനിരയുമായി വന്നു ഞെട്ടിച്ച ഒരു സിനിമയായിരുന്നു ക്വീൻ. ഇത്തവണ അങ്ങനെ തരംഗമാകാൻ മറ്റൊരു ചിത്രം എത്തുകയാണ് – സകലകലാശാല.
വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിച്ച ചിത്രം സകലകലാശാല ജനുവരി നാലിന് തീയേറ്ററിൽ എത്തും. രസകരമായ ക്യാമ്പസ് അനുഭവങ്ങൾ പകർന്നു നൽകുന്ന ചിത്രമാണ് സകലകലാശാല . ചിത്രത്തിലെ നായകൻ മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജനാണ്. നായികാ മാനസ രാധാകൃഷ്ണനാണ്. വിനോദ് ഗുരുവായൂര്‍ തന്നെയാണ് ചിത്രത്തിന്റെ കഥയും ഒരുക്കിയിരിക്കുന്നത്. ബഡായിബംഗ്ലാവ് എന്ന ഹിറ്റ് പ്രോഗ്രാമിന്റെ രചയിതാക്കളായ ജയരാജ് സെഞ്ചുറിയും, മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജി മുത്തേടനാണ് ചിത്രത്തിന്റെ നിർമ്മാണം.
ധര്മജന് ബോള്‍ഗാട്ടി,ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി,സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ ടിനി ടോമാണ്. പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്.
Sakalakalashala releasing on jan 4
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...