Malayalam Breaking News
“അമ്മ എങ്ങനെയായിരിക്കണം, എന്ന ചോദ്യത്തിനു ഉത്തരംകൂടിയാണീ ചിത്രം” – എന്റെ ഉമ്മാന്റെ പേരിനെ കുറിച്ച് ടൊവിനോ തോമസ്
“അമ്മ എങ്ങനെയായിരിക്കണം, എന്ന ചോദ്യത്തിനു ഉത്തരംകൂടിയാണീ ചിത്രം” – എന്റെ ഉമ്മാന്റെ പേരിനെ കുറിച്ച് ടൊവിനോ തോമസ്
By
“അമ്മ എങ്ങനെയായിരിക്കണം, എന്ന ചോദ്യത്തിനു ഉത്തരംകൂടിയാണീ ചിത്രം” – എന്റെ ഉമ്മാന്റെ പേരിനെ കുറിച്ച് ടൊവിനോ തോമസ്
ബന്ധങ്ങളുടെ കഥപറഞ്ഞു ഹൃദയങ്ങൾ കീഴടക്കി തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസും ഉർവ്വശിയുമാണ് കേന്ദ്ര കഥാപത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെക്കുറിച്ച് വാതോരാതെ പറയാനുണ്ട് ഹമീദായി വേഷമിട്ട ടൊവിനോ തോമസിന് ..
“തിരിച്ചറിയാത്ത അമ്മയും മകനും തമ്മിലുള്ള മോഹിപ്പിക്കുന്ന ബന്ധത്തിലൂടെ കടന്നുപോകുന്ന ചിത്രമാണ് എന്റെ ഉമ്മാന്റെ പേര് പറയുന്നത്. ഇവിടെ വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും ഒറ്റപ്പെടലിന്റെയും ചരടുകള്‍ പിണഞ്ഞുകിടക്കുന്നുണ്ട്. അമ്മ എങ്ങനെയായിരിക്കണം, മകന് അമ്മ എങ്ങനെയാണ് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരംകൂടിയാണീ ചിത്രം. രണ്ടുവര്‍ഷം മുന്‍പാണ് ഈ കഥയുമായി സംവിധായകന്‍ എന്നെ സമീപിച്ചത്. ഈ സിനിമയ്ക്ക് വര്‍ഷങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ സംവിധായകന്‍ ചെയ്തിട്ടുണ്ട്. മറ്റ് തിരക്കുകള്‍ കാരണം ഇപ്പോള്‍ നടന്നെന്ന് മാത്രം.
മലയാളത്തിന്റെ ഇമ്രാൻ ഹാഷ്മി എന്നാണ് ടൊവിനോ അറിയപ്പെടുന്നത് . ഇതിലും ഉമ്മയുണ്ടല്ലോ എന്ന് ചോദിക്കുന്നവരോട് ടൊവീനോക്ക്അപറയാറുള്ളതാണ് ഇത് ..”വലിയ തമാശയാണ്. എന്റെ ചുംബനചിത്രങ്ങള്‍ പുറത്തിറങ്ങുന്നതിന് മുന്‍പേ പേരിട്ടതും തിരക്കഥ പൂര്‍ത്തിയായതുമായ ചിത്രമായിരുന്നു എന്റെ ഉമ്മാന്റെ പേര്. ആ ടൈറ്റിലിന് ചിത്രവുമായുള്ള ബന്ധമെന്താണെന്ന് സിനിമ കണ്ടാല്‍ തിരിച്ചറിയാം.” .. ഡിസംബർ 21 നാണു എന്റെ ഉമ്മാന്റെ പേര് തിയേറ്ററുകളിൽ എത്തിയത്.
tovino thomas about ente ummante peru