
Malayalam Breaking News
ബോക്സോഫീസിൽ കുതിച്ച് എന്റെ ഉമ്മാന്റെ പേര് !! കുടുംബങ്ങൾ ഏറ്റെടുത്ത ചിത്രം ഹിറ്റിലേക്ക്…
ബോക്സോഫീസിൽ കുതിച്ച് എന്റെ ഉമ്മാന്റെ പേര് !! കുടുംബങ്ങൾ ഏറ്റെടുത്ത ചിത്രം ഹിറ്റിലേക്ക്…
Published on

ബോക്സോഫീസിൽ കുതിച്ച് എന്റെ ഉമ്മാന്റെ പേര് !! കുടുംബങ്ങൾ ഏറ്റെടുത്ത ചിത്രം ഹിറ്റിലേക്ക്…
ക്രിസ്തുമസ് റിലീസുകളിൽ ബോക്സോഫീസ് കീഴടക്കി എന്റെ ഉമ്മാന്റെ പേര് മുന്നേറുന്നു. ഒരു ഉമ്മയുടെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ചിത്രമാണ്. അത് തന്നെയാണ് ചിത്രത്തിന് ഇത്രയധികം കുടുംബപ്രേക്ഷകരെ ആകർഷിക്കാൻ കഴിഞ്ഞതിന് കാരണവും.
ബാപ്പയുടെ മരണശേഷം സ്നേഹിച്ച പെണ്ണിൻറെ വീട്ടുകാരും കൈ ഒഴിയുന്ന അവസ്ഥയെത്തിയപ്പോൾ ലോകവിവരമില്ലാത്ത ഹമീദ് എന്ന ചെറുപ്പക്കാരൻ തന്റെ ഉമ്മയെയും ബന്ധുക്കളെയും അന്വേഷിച്ചിറങ്ങുകയും അമ്മയായ ഐഷുമ്മയുടെ അടുത്തെത്തി ചേരുകയും ചെയ്യുന്നു.ഐഷുമ്മയായാണ് ഉർവശി എത്തുന്നത്. പിന്നീട് ഹമീദിന്റെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.
മലയാളത്തിന്റെ എക്കാലത്തെയും ജനപ്രിയനടി ഉർവ്വശി ഏതാണ്ട് ഒരു വര്ഷത്തിനു ശേഷം കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണിത്.തമിഴ് താരം സായിപ്രിയ ദേവാണ് ചിത്രത്തിലെ നായിക. ശാന്തികൃഷ്ണ, മാമുക്കോയ, ഹരീഷ് കണാശൻ, ദിലീഷ് പോത്തൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും അൽ താരി മൂവീസുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ക്രിസ്തുമസ് റിലീസായി ഒരുപാട് ചിത്രങ്ങളും കൂടെ മോഹൻലാലിൻറെ ബ്രഹ്മാണ്ഡ ചിത്രം ഒടിയനും ഉണ്ടായിട്ടു പോലും ബോക്സ്ഓഫീസിൽ തളരാതെ എന്റെ ഉമ്മാന്റെ പേര് മുന്നേറുകയാണ്. മികച്ച പ്രതികരണം നേടുന്ന ചിത്രത്തിന് കൂടുതൽ സ്ക്രീനുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Ente Ummante Peru Boxoffice hit
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...