Malayalam Breaking News
അദ്ദേഹം മാത്രമാണ് എനിക്ക് സൂപ്പര്‍സ്റ്റാര്‍; ദയവായി എന്നെ സൂപ്പർസ്റ്റാർ എന്നൊന്നും വിളിക്കരുത് !! വിജയ് സേതുപതി പറയുന്നു….

തമിഴ് സിനിമയില്‍ ഒരേയൊരു സൂപ്പര്‍ സ്റ്റാര്‍ മാത്രമാണ് തന്റെ കാഴ്ചപ്പാടില്‍ ഉള്ളത് എന്ന് വ്യക്തമാക്കി മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. ഒരു സ്വകാര്യ ചാനലിലെ പരുപാടിക്കിടെ, തന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചവര്‍ക്ക് മറുപടി പറയവെയാണ് വിജയ് സേതുപതി സ്വന്തം മനസിലെ സൂപ്പര്‍സ്റ്റാറിനെ വെളിപ്പെടുത്തിയത്.
“ദയവു ചെയ്ത് എന്നെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കരുത്. തമിഴ് സിനിമയില്‍ ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ മാത്രമാണുള്ളത്. അത് രജനി സാറാണ്. ഒരു കഥാപാത്രമായി മാറുന്നതിന് അറുപത്തിയെട്ടാമത്തെ വയസിലും അദ്ദേഹം എടുക്കുന്ന അധ്വാനം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ സ്റ്റാര്‍ എന്ന പേരിന് എന്തുകൊണ്ടും അര്‍ഹന്‍ രജനികാന്ത് തന്നെയാണ്.” – വിജയ് സേതുപതി പറഞ്ഞു.
“മഹാ നടികര്‍ എന്ന് അദ്ദേഹം എന്നെ വിശേഷിപ്പിച്ചപ്പോള്‍ ഭയംകൊണ്ട് എന്റെ ശരീരമാകെ വിറക്കുകയായിരുന്നു. 40 വര്‍ഷമായി സിനിമയിലുള്ള സൂപ്പര്‍ സ്റ്റാറിന്റെ ഹൃദയത്തില്‍നിന്നുമുള്ള ആ വാക്കുകള്‍ വലിയ അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്.” എന്നും വിജയ് സേതുപതി പറഞ്ഞു. രജനീകന്തും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച പേട്ട എന്ന ചിത്രം തീയറ്ററിലെത്താനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിനിടെയാണ് രജനീകാന്ത് വിജയ് സേതുപതിയെ മഹാനടികര്‍ എന്ന് വിശേഷിപ്പിച്ചത്.
Vijay Sethupathi about Rajinikanth