
Malayalam Breaking News
ആമീര്‍ ഖാനുമായി പ്രണയത്തിലാണെന്ന പ്രചാരണത്തിന് മറുപടിയുമായി ദംഗൽ നടി ഫാത്തിമ സന
ആമീര്‍ ഖാനുമായി പ്രണയത്തിലാണെന്ന പ്രചാരണത്തിന് മറുപടിയുമായി ദംഗൽ നടി ഫാത്തിമ സന
Published on

ആമീര്‍ ഖാനുമായി പ്രണയത്തിലാണെന്ന പ്രചാരണത്തിന് മറുപടിയുമായി ദംഗൽ നടി ഫാത്തിമ സന
ആമീര്‍ ഖാനുമായി പ്രണയത്തിലാണെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടി ഫാത്തിമ സന ഷെയ്ക്ക്. ആമീര്‍ ഖാന് പ്രധാനവേഷത്തിലെത്തിയ ദംഗലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഫാത്തിമ സന ഷെയ്ക്ക്. വിജയ് കൃഷ്ണ ആചാരി സംവിധാനം ചെയ്ത തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലാണ് ആമീറും ഫാത്തിമയും അവസാനമായി ഒരുമിച്ചെത്തിയത്. ഏതാനും പൊതു ചടങ്ങുകളില്‍ ഇവർ ഒരുമിച്ച് എത്തിയതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ശക്തമായി. തുടര്‍ന്നാണ് മൗനം വെടിഞ്ഞ് ഫാത്തിമ പ്രതികരണവുമായി രംഗത്ത് എത്തിയത്.തുടക്കത്തില്‍ ഗോസിപ്പുകൾ തന്നെ വല്ലാതെ അലട്ടിയിരുന്നെന്നും ഇത്തരം വാര്‍ത്തകളോട് പ്രതികരിക്കേണ്ടതില്ല എന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും താരം പറഞ്ഞു.
‘വളരെ വിചിത്രമായ കാര്യങ്ങളാണ് പ്രചരിക്കുന്നത്. എന്റെ അമ്മ ടി.വി കാണുന്നതിനിടയില്‍ ഇത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ എന്നെ വിളിച്ച് കാണിക്കും. ”നോക്കൂ നിന്റെ ഫോട്ടോ വന്നിട്ടുണ്ട്, എന്താണ് അവര്‍ പറയുന്നത് എന്നറിയാന്‍ തലക്കെട്ട് വായിച്ചു നോക്കൂ” എന്ന് പറയും. ആളുകൾ എന്തും പറഞ്ഞോട്ടെ എന്നും ഫാത്തിമ പറഞ്ഞു.
ആമീര്‍ ഖാന് പ്രധാനവേഷത്തിലെത്തിയ ദംഗലിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ഫാത്തിമ സന ഷെയ്ക്ക്. മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ദംഗലില്‍ അദ്ദേഹത്തിന്റെ മകളും ഗുസ്തി താരവുമായ ഗീത ഫോഗട്ടിന്റെ വേഷത്തിലാണ് ഫാത്തിമ എത്തിയത്. നിതേഷ് തീവാരി ഒരുക്കിയ ഈ ചിത്രം ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റാണ്. ദംഗലിലും തഗ്സ് ഓഫ് ഹിന്ദുസ്ഥാനിലും മാത്രമാണ് ഇവർ ഒരുമിച്ചഭിനയിച്ചത്.
fathima sana open up the relationship between amirkhan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...