Connect with us

പ്രാണയിൽ നിങ്ങളെ ഭയപ്പെടുത്തുവാൻ ഒരുങ്ങുന്ന ആ നിഗൂഢമായ ശബ്ദത്തിനു പിന്നിൽ മലയാളികളുടെ അഭിമാനമായ റസൂൽ പൂക്കുട്ടി !!

Malayalam Breaking News

മലയാളികളെ ലോകത്തിന്റെ മുന്നിൽ അഭിമാനപൂരിതമാക്കിയ ഒരു പേരാണ് റസൂൽ പൂക്കുട്ടി .മികച്ച ശബ്ദമിശ്രണത്തിനു ഓസ്കാർ നേടി കേരളത്തിന് അഭിമാനമായ റസൂൽ പൂക്കുട്ടി തന്റെ പ്രതിഭ തെളിയിച്ചത് ഹോളിവുഡ് , ബോളിവുഡ് ചിത്രങ്ങളിലാണ് . പഴശ്ശിരാജക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടും തന്റെ ശബ്ദ മിശ്രണ വൈദഗ്ധ്യവുമായി കടന്നു വരികയാണ് പ്രാണയിലൂടെ റസൂൽ പൂക്കുട്ടി .

ഒട്ടേറെ പ്രത്യേകതകൾ നിറഞ്ഞ ചിത്രമാണ് പ്രാണ . അഭിനേതാവായി നിത്യ മേനോൻ മാത്രം അഭിനയിക്കുന്ന പ്രാണയിൽ ശബ്ദമാണ് നായകൻ. സിങ് സറൗണ്ടഡ് സൗണ്ട് ആണ് പ്രണയിൽ ഉപയോഗിക്കുന്നത് . ഇന്ത്യൻ സിനിമയിൽ ആദ്യമായാണ് ഈ ടെക്നോളജി ഉപയോഗിക്കുന്നത് .

ഡേവിഡ് ബോയൽ സംവിധാനം ചെയ്ത സ്ലംഡോഗ് മില്യണയർ എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെയാണ് റസൂൽ പൂക്കുട്ടിക്ക് ഓസ്കാർ ബഹുമതി അടക്കം നിരവധി ലോകോത്തര ബഹുമതികൾ തേടിയെത്തിയത് . വർഷങ്ങൾക്ക് ശേഷം ഛായാഗ്രാഹകനായ പി സി ശ്രീറാം മലയാളത്തിലേക് തിരിച്ചെത്തുകയാണ് പ്രാണയിലൂടെ. 4 ഭാഷയിൽ എത്തുന്ന ചിത്രം ഇന്ത്യയിൽ മൊത്തം 1000 തീയേറ്ററുകളിൽ ആണ് റിലീസ് ചെയുന്നത്.

the amazing sounds in praana by resul pookkutty

More in Malayalam Breaking News

Trending

Recent

To Top