
Malayalam Breaking News
മാറാല പിടിച്ച ആ നാഗവല്ലിയുടെ ചിത്രത്തിന് ഒരു കഥയുണ്ട് – ഫാസിൽ പറയുന്നു..
മാറാല പിടിച്ച ആ നാഗവല്ലിയുടെ ചിത്രത്തിന് ഒരു കഥയുണ്ട് – ഫാസിൽ പറയുന്നു..
Published on

By
മാറാല പിടിച്ച ആ നാഗവല്ലിയുടെ ചിത്രത്തിന് ഒരു കഥയുണ്ട് – ഫാസിൽ പറയുന്നു..
25 വർഷങ്ങൾക്കിപ്പുറവും മണിച്ചിത്രത്താഴ് ഒരു അത്ഭുതമാണ് മലയാളികൾക്ക് . ഇത്രക്ക് മനോഹരമായി ഒരു പുതിയ ആശയം അവതരിപ്പിക്കാൻ ഒരു ചിത്രത്തിനും പിന്നീട് കഴിഞ്ഞിട്ടില്ലെന്ന് തന്നെ വേണം പറയാൻ. ഡോക്ടർ സണ്ണിയും , നകുലനും ഗംഗയും , ശ്രീദേവിയും മാത്രമല്ല അന്ന് ഓരോ മലയാളികളുടെയും മനസിൽ കയറിയത്.നാഗവല്ലിയായിരുന്നു സിനിമയുടെ ആത്മാവ് തന്നെ . കാർന്നോർ പ്രണയിച്ച , രാമനാഥന്റെ കാമുകി നാഗവല്ലിയുടെ ഒരു മാറാല പിടിച്ച ചിത്രമാണ് പ്രേക്ഷകർ കണ്ടത്. ആ ചിത്രത്തിന് പിന്നിലെ കഥ പങ്കു വെക്കുകയാണ് ഫാസിൽ .
ചിത്രത്തില്‍ നാഗവല്ലിയുടെ ചിത്രത്തില്‍ ഉള്ള മോഡലിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.അതൊരു കലാകാരന് വരച്ച ചിത്രമാണെന്നും തന്റെ ഭാവനപ്രകാരം ആണ് അത് വരച്ചതെന്നും ഫാസില്‍ പറയുന്നു. അത് ഒരു മോഡലിനെയും ഉദ്ദേശിച്ചല്ലയെന്നും ആ കലാകാരന്റെ സ്വന്തം സൃഷ്ടി ആണെന്നും അത് വരച്ചയാളുടെ പേര് മറന്നു പോയെന്നും ഫാസില്‍ പറയുന്നു.
എന്തായാലും നാഗവല്ലി മനസ് കീഴടക്കിയത് പോലെ ഒരു ചിത്രവും മലയാളത്തിൽ പ്രേക്ഷക മനം ഇത്രയും കവർന്നിട്ടില്ല. ഇനി വർഷങ്ങൾ കഴിഞ്ഞാലും ആ ചിത്രം ആരാധകരുടെ മനസിൽ എന്നും നിലകൊള്ളും .
fazil about nagavalli painting
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...