Connect with us

ക്രൈം ത്രില്ലറുകൾ ഇനി സംവിധാനം ചെയ്യരുത്! പുതിയ ചിത്രം റിലീസും ചെയ്യരുത് – മിഷ്‌കിനോട് കോടതി !!

Malayalam Breaking News

തമിഴകത്തെ സൂപ്പർ സംവിധായകനാണ് മിഷ്കിൻ. ക്രൈം ത്രില്ലറുകൾ ചെയ്യുന്നതിൽ നിന്നും മിഷ്‌കിനെ മദ്രാസ് കോടതി വിലക്കിയിരിക്കുകയാണ്. നിർമാതാക്കളായ രഖുനന്ദനും മകൻ മൈത്രേയനും നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി.

2015ല്‍ മിഷ്‌കിന്‍ തന്റെ അടുത്ത ക്രൈം ത്രില്ലറില്‍ മൈത്രേയനെ നായകനാക്കാമെന്ന് കരാറിലേര്‍പ്പിട്ടിരുന്നതായി ഹര്‍ജിക്കാര്‍ പറയുന്നു. മിഷ്‌കിന്‍ സംവിധാനം ചെയ്ത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘തുപ്പരിവാലന്‍’ എന്ന ചിത്രത്തിനു മുന്‍പ് തന്നെ ഈ ചിത്രം സംവിധാനം ചെയ്യേണ്ടതായിരുന്നുവെന്നും എന്നാല്‍ സംവിധായകന്റെ വാഗ്ദാനം കേട്ട് താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും മൈത്രേയ ‘ടൈംസ് ഓഫ് ഇന്ത്യയോട്’ പറഞ്ഞു.

ചിത്രത്തിനായി രഘുനന്ദയുടെ കൈയ്യില്‍ നിന്ന് സംവിധായകന്‍ ഒരു കോടി രൂപ പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. കഴിഞ്ഞ മാസം മിഷ്‌കിന്‍ പുതിയ ക്രൈം ത്രില്ലറിന്റെ പ്രഖ്യാപനം നടത്തിയതോടെയാണ് ഇരുവരും കോടതിയെ സമീപിച്ചത്. ജനുവരി രണ്ടിനു മുന്‍പ് മറുപടി നല്‍കാന്‍ മിഷ്‌കിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ ചിത്രം റിലീസ് ചെയ്യരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

trouble for mysskins movies

More in Malayalam Breaking News

Trending

Recent

To Top