
Malayalam Breaking News
മലയാള സിനിമയിൽ ചരിത്രം കുറിച്ച് തമി – ത്രീഡി പോസ്റ്റർ പുറത്തു വിട്ട് മമ്മൂട്ടി ..
മലയാള സിനിമയിൽ ചരിത്രം കുറിച്ച് തമി – ത്രീഡി പോസ്റ്റർ പുറത്തു വിട്ട് മമ്മൂട്ടി ..
Published on

By
മലയാള സിനിമയിൽ ചരിത്രം കുറിച്ച് തമി – ത്രീഡി പോസ്റ്റർ പുറത്തു വിട്ട് മമ്മൂട്ടി ..
മലയാള സിനിമാ ചരിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ 3D പോസ്റ്ററായിട്ടാണ് തമി പുറത്തിറക്കി അതിശയിപ്പിച്ചത്. മമ്മുട്ടിയുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. നവാഗതാനായ കെ. ആർ. പ്രവീൺ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘തമി’ തുടക്കം മുതൽ വിത്യസ്തത കൊണ്ട് ശ്രദ്ധയാകർഷിച്ചു മലയാള സിനിമാലോകത്തു ചർച്ചയായതാണ്.. ഇപ്പോളിതാ മലയാള സിനിമാ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർക്കുകയാണ് തമിയിലൂടെ അദ്ദേഹം!
45 പുതുമുഖ താരങ്ങളെയും മുൻനിര താരങ്ങളെയും അണിനിരത്തി ഒരുക്കിയ തമിയിൽ കഥയാണ് കേന്ദ്ര കഥാപാത്രം. ക്രൈം ത്രില്ലറായിട്ടാണ് തമി ഒരുക്കിയെതെങ്കിലും സംഗീതവും തമാശകളും മേമ്പൊടി ചേർത്താണ് പ്രേക്ഷകർക്ക് മുന്നിൽ തമി എത്തുന്നത്. . മലയാള സിനിമക്ക് 45 പുതുമുഖങ്ങളെയാണ് തമി പരിചയപ്പെടുത്തുന്നത്!
ഷൈൻ ടോം ചാക്കോ, പുതുമുഖം ഗോപികാ അനിൽ നായികാ നായകന്മാരായ ചിത്രത്തിൽ സോഹൻ സീനുലാൽ, ശശി കലിങ്ക, സുനിൽ സുഗത തുടങ്ങിവർ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു!
ഷാജി ഷോ ഫൈൻ, ശരണ്‍. എസ്. എസ്., നിതിൻ തോമസ്, ഉണ്ണി നായർ, അരുൺ സോൾ, രവി ശങ്കർ, നിതീഷ് രമേശ്, ജിസ്മ ജിജി, തുഷാര നമ്പ്യാർ, ക്ഷമ ശരണ്‍, ഭദ്ര വെങ്കിടേഷ്, ഗീതി സംഗീത, മായ വിനോദിനി, ഡിസ്നി ജെയിംസ്, ആഷ്ലി ഐസക് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. സ്കൈ ഹൈ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന തമിയുടെ ഛായാഗ്രഹണം സന്തോഷ് സി പിള്ളയുടേതാണ്. ഫൗസിയ അബൂബക്കർ, നിധീഷ് നടേരി എന്നിവരുടെ വരികൾക്ക് വിശ്വജിത് സംഗീതം പകരുന്നു.
എഡിറ്റർ :നൗഫൽ അഹമ്മദ്, കല :അരുൺ വെഞ്ഞാറമൂട്, മേക്കപ്പ് :ലാലു കൂട്ടാലിട,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ :വിനയ് ചെന്നിത്തല, അസ്സോസിയേറ്റ് ഡയറക്ടർ :രമേശ് മകയിരം, പ്രൊഡക്ഷൻ കൺട്രോളർ :വിനോദ് പറവൂർ, വസ്ത്രാലങ്കരം :സഫദ് സെയിൻ, സ്റ്റിൽസ് :വിഷ്ണു ക്യാപ്ചർ ലൈഫ്. വാർത്ത പ്രചരണം :എ. എസ് ദിനേശ്.
3d poster of thami movie
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...