Malayalam Breaking News
” ആ സൂപ്പർഹിറ്റ് ചിത്രത്തിന് എനിക്ക് കിട്ടിയ പ്രതിഫലം ആയിരം രൂപയാണ് ” – വിജയ് സേതുപതി
” ആ സൂപ്പർഹിറ്റ് ചിത്രത്തിന് എനിക്ക് കിട്ടിയ പ്രതിഫലം ആയിരം രൂപയാണ് ” – വിജയ് സേതുപതി
By
” ആ സൂപ്പർഹിറ്റ് ചിത്രത്തിന് എനിക്ക് കിട്ടിയ പ്രതിഫലം ആയിരം രൂപയാണ് ” – വിജയ് സേതുപതി
കഷ്ടപ്പാടുകളിലൂടെ നടനായി വളർന്നു വന്ന ആളാണ് വിജയ് സേതുപതി. സഹനടനായും മറ്റും അഭിനയിച്ച് വന്ന വിജയ് സേതുപതി ഹിറ്റായത് പിസ്സ എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോൾ മുന്നിര നായകനായി മക്കൾ സെൽവനായി പേരെടുത്ത വിജയ് തന്റെ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവം പങ്കു വയ്ക്കുന്നു.
പിസ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം 1000 രൂപയാണെന്നും താന്‍ ഡബ്ബ് ചെയ്യുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കാണുകയും ഡബ്ബിങ്ങിന് എടുത്ത അധ്വാനം കണ്ട് 1000 രൂപ കൂടി തനിക്ക് തരികയായിരുന്നെന്നും അദ്ദേഹം തുറന്നു പറഞ്ഞു.
തന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള ഒരു സിനിമയായിരുന്നു പിസ എന്നും അദ്ദേഹം പറഞ്ഞു.നല്ല നടനെന്നാല്‍ ഒറ്റ ടേക്കില്‍ ശരിയാക്കുന്നയാളെന്ന ബുദ്ധിശൂന്യമായ ചിന്ത ഇപ്പോള്‍ മാറിയെന്നും വിജയ് സേതുപതി കൂട്ടിച്ചേര്‍ത്തു.
vijay sethupathi about his remuneration