
Malayalam Breaking News
ശബരിമല വിഷയത്തിൽ അഭിപ്രായവുമായി നടി ഗായത്രി രഘുറാം
ശബരിമല വിഷയത്തിൽ അഭിപ്രായവുമായി നടി ഗായത്രി രഘുറാം
Published on

ശബരിമല വിഷയത്തിൽ അഭിപ്രായവുമായി നടി ഗായത്രി രഘുറാം
ശബരിമല കയറാന്‍ പുരഷന്മാര്‍ക്കൊപ്പം സ്ത്രീകൾക്കും ഒരുപോലെ അവകാശമുണ്ട് എന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചതിനെത്തുടർന്ന് കേരളത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരം സംരക്ഷിക്കണമെന്ന് ഒരു കൂട്ടരും കോടതി വിധി നടപ്പിലാക്കണമെന്ന് ഒരു കൂട്ടരും പറഞ്ഞതോടെ പ്രശ്നം നിയന്ത്രണവിധേയമാവുകയായിരുന്നു.
ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ക്ക് മലചവിട്ടാന്‍ കഴിയില്ല, 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാളികപ്പുറത്തമ്മയായി മല കയറാം എന്നാണ് വര്‍ഷങ്ങളായുള്ള ആചാരം. ഈ ആചാരം ലംഘിക്കണമെന്ന് പറയുന്നവരും ഇത് തുടർന്നുപോകണമെന്നു പറയുന്നവരും തമ്മിലുള്ള തർക്കം തുടർന്നുകൊണ്ടേയിരിക്കുന്നു.
ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രമുഖര്‍ക്കൊപ്പം സെലിബ്രിറ്റികളും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിയ്ക്കുന്നത് തമിഴ് നടി ഗായത്രി രഘുറാമാണ്. മലകയറുന്ന സ്ത്രീകള്‍ക്കുള്ള ഉപദേശവുമായി ഗായത്രി ട്വിറ്ററിൽ പോസ്റ്റുമായെത്തി. കേരളത്തില്‍ കത്തി നില്ക്കുന്ന ശബരിമല പ്രശ്നം കുറേയെറെ തമിഴ്നാടിനെയും ബാധിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ശബരിമല ആചാരങ്ങളില്‍ വിശ്വാസമില്ലാത്ത സ്ത്രീകള്‍ എന്തിനാണ് വിശ്വാസത്തിന്റെ പേരില്‍ മലചവിട്ടാന്‍ വാശി കാണിക്കുന്നത് എന്നെനിക്ക് മനസ്സിലാവുന്നില്ല. രാഷ്ട്രീയ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് ഈ വാശി എങ്കില്‍ നിങ്ങള്‍ പിന്മാറണം. എന്താണ് നിങ്ങള്‍ തെളിയിക്കാന്‍ ശ്രമിയ്ക്കുന്നത്. നിങ്ങള്‍ ശരിക്കുമൊരു അയ്യപ്പ വിശ്വാസിയാണെങ്കില്‍ 50 വയസ്സ് വരെ കാത്തിരിയ്ക്കൂ എന്നാണ് ഗായത്രി ട്വിറ്ററില്‍ കുറിച്ചത്.
gayathri raguram’s opinion about shabarimala issues
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...