Connect with us

സ്ത്രീകള്‍ക്ക് സുരക്ഷയില്ല, സ്വാര്‍ഥതാത്പര്യമുള്ള ബിജെപിയെ ഇവിടെ വേണ്ട, ബിജെപിയില്‍ നിന്ന് രാജിവെച്ച നടി ഗായത്രി രഘുറാം കോണ്‍ഗ്രസിലേയ്ക്ക്!

News

സ്ത്രീകള്‍ക്ക് സുരക്ഷയില്ല, സ്വാര്‍ഥതാത്പര്യമുള്ള ബിജെപിയെ ഇവിടെ വേണ്ട, ബിജെപിയില്‍ നിന്ന് രാജിവെച്ച നടി ഗായത്രി രഘുറാം കോണ്‍ഗ്രസിലേയ്ക്ക്!

സ്ത്രീകള്‍ക്ക് സുരക്ഷയില്ല, സ്വാര്‍ഥതാത്പര്യമുള്ള ബിജെപിയെ ഇവിടെ വേണ്ട, ബിജെപിയില്‍ നിന്ന് രാജിവെച്ച നടി ഗായത്രി രഘുറാം കോണ്‍ഗ്രസിലേയ്ക്ക്!

കുറച്ച് നാളുകള്‍ക്ക് മുമ്പ് ബിജെപിയില്‍ നിന്ന് രാജിവെച്ച നടിയും നര്‍ത്തകിയുമായ ഗായത്രി രഘുറാം കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലേക്ക് ഗായത്രി 1380 രൂപ സംഭാവന നല്‍കിയതാണ് ചര്‍ച്ചകള്‍ക്ക് കാരണം. ഇതോടൊപ്പം സാമൂഹികമാധ്യമമായ എക്‌സില്‍ ബി.ജെ.പി. ക്കെതിരേ രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച കുടുംബത്തെ ഇകഴ്ത്തുന്നതരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാര്‍ഥതാത്പര്യമുള്ള ബി.ജെ.പി.യെ ഇവിടെ വേണ്ട.

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നു. ഹിന്ദുമതത്തിന്റെ പേരില്‍ അക്രമവും വിദ്വേഷവും ലൈംഗികാതിക്രമവും അഴിച്ചുവിടുന്ന ജനാധിപത്യം കവര്‍ന്നെടുക്കുന്ന ബി.ജെ.പി. ഭരണം ഇവിടെ വേണ്ട. ബി.ജെ.പി.യെ ഇഷ്ടപ്പെടാത്തവരും അല്ലാത്തവരും കോണ്‍ഗ്രസിന് സംഭാവന നല്‍കുക ഗായത്രി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസിന്റെ 138ാം വാര്‍ഷികത്തോടനുബന്ധിച്ച് 1380 രൂപ സംഭാവന നല്‍കിയതിന്റെ രേഖയും കുറിപ്പിനൊപ്പം ഗായത്രി എക്‌സില്‍ പങ്കുവെച്ചു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ലെന്ന് ആരോപിച്ചാണ് ഗായത്രി രഘുറാം പാര്‍ട്ടിവിട്ടത്. ഒരുവിഭാഗം തനിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമണം നടത്തുമ്പോള്‍ നേതൃത്വം നടപടിയെടുക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു.

അണ്ണാമലൈയെ നുണയനെന്നാണ് ഗായത്രി വിശേഷിപ്പിച്ചത്. നേതാക്കളുമായി ബന്ധപ്പെട്ട ലൈംഗികാരോപണങ്ങളില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന തരത്തില്‍ പ്രചാരണം നടത്തുന്നെന്നും ആരോപിച്ചു. ഒരു മലയാളചിത്രത്തിലും ചില തമിഴ്, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ഗായത്രി എട്ടുവര്‍ഷംമുമ്പാണ് ബി.ജെ.പി.യില്‍ ചേര്‍ന്നത്. പാര്‍ട്ടി കലാവിഭാഗത്തിന്റെ ചുമതല ലഭിച്ചു. കുറച്ചുകാലംമുമ്പ് ഈ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും പിന്നീട് വിദേശ, ഇതര സംസ്ഥാന തമിഴ് വിഭാഗത്തിന്റെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയുമായിരുന്നു.

More in News

Trending

Recent

To Top