
Malayalam Breaking News
ദേശീയ പുരസ്കാരത്തിന് മമ്മൂട്ടിയുടെ എതിരാളി മോഹൻലാൽ അല്ല !! പിന്നെ ആര് ?!
ദേശീയ പുരസ്കാരത്തിന് മമ്മൂട്ടിയുടെ എതിരാളി മോഹൻലാൽ അല്ല !! പിന്നെ ആര് ?!
Published on

ദേശീയ പുരസ്കാരത്തിന് മമ്മൂട്ടിയുടെ എതിരാളി മോഹൻലാൽ അല്ല !! പിന്നെ ആര് ?!
ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരത്തിനായി കടുത്ത മത്സരം തന്നെ ഉണ്ടാകുമെന്ന് സൂചന. പേരൻപ്, യാത്ര എന്നീ ചിത്രങ്ങളുമായി മമ്മൂട്ടിയും ഒടിയനിലെ അഭിനയത്തിന് മോഹൻലാലും മത്സരരംഗത്തുണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ, മമ്മൂട്ടിയുടെ ശക്തനായ എതിരാളി മോഹൻലാൽ ആയിരിക്കില്ല എന്നും പറയപ്പെടുന്നു.
തമിഴ് നടൻ വിജയ് സേതുപതിയാണ് മമ്മൂട്ടിക്ക് എതിരാളിയായി ഉണ്ടാകുക. ബാലാജി തരണീധരന്‍ സംവിധാനം ചെയ്ത സീതാക്കാത്തിയും ത്യാഗരാജന് കുമരരാജ സംവിധാനം ചെയ്ത സൂപ്പര്‍ ഡ്യൂലക്സ് എന്ന ചിത്രവുമാണ് മക്കൾ സെൽവത്തിന്റേതായി ഉള്ളത്. ഇതിലെ രണ്ടിലേയും പ്രകടനം പ്രശംസനീയമാണെന്നാണ് റിപ്പോർട്ടുകൾ.
സൂപ്പര്‍ ഡ്യൂലക്സിൽ ഒരു ട്രാൻസ്ജെൻഡറായിട്ടാണ് സേതുപതിയെത്തുന്നത്. സമൂഹം എപ്പോഴും ഇവരെ ഒരു വൃത്തികെട്ട എന്തോ സംഭവമായിട്ടാണ് കാണുന്നത്. പക്ഷെ അവരും നമ്മളെ പോലെ തന്നെയാണെന്ന് വിജയ് സേതുപതി ഈ ചിത്രത്തിലൂടെ പറയാതെ പറയുന്നു. എന്തായാലും അഭിനയത്തിൽ ഇത്തരം ആരോഗ്യകരമായ മത്സരങ്ങൾ ഉണ്ടാകുന്നത് നല്ല സിനിമകൾ ഇനിയും ഉണ്ടാകാൻ കാരണമാകും.
യാത്രയിൽ മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.ആറായാണ് മമ്മൂട്ടിയെത്തുന്നത്. എന്നാൽ തമിഴ് ചിത്രമായ പേരൻപിൽ ഇതിൽ നിന്നും വളരെ വ്യത്യസ്തമായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുക. വിജയ് സേതുപതിയെ പോലെ തന്നെ വ്യത്യസ്തമായ രണ്ടു വേഷങ്ങളാണ് മമ്മൂട്ടിക്കുമുള്ളത്. എന്നാൽ ഒരുപാട് തവണ ദേശീയ അവാർഡ് കിട്ടിയതാണ് എന്നുള്ള കാരണത്താൽ മമ്മൂട്ടി തഴയപ്പെടുമോ എന്നും അറിയില്ല.
National Award for best actor 2018
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...