Connect with us

മമ്മൂക്ക..എനിക്ക് സിനിമയിൽ ഒരു 3 കൊല്ലമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റുമോ?’ രാജാധിരാജ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ജോജുവിന്റെ ചോദ്യവും മമ്മൂട്ടിയുടെ  ഉത്തരവും

Malayalam Breaking News

ചെറിയ വേഷണങ്ങളിലൂടെ മലയാള സിനിമയിലെത്തിയ ജോജു ജോര്‍ജ് ഇപ്പോള്‍ മലയാള സിനിമ പ്രേക്ഷകരുടെ മനം കവര്‍ന്ന നായകനായി മാറിയിരിക്കുകയാണ്. ജോജു നായകനായെത്തിയ  ജോസഫ് തിയേറ്ററുകളില്‍ നിറഞ്ഞ കൈയ്യടിയോടെ മുന്നേറുകയാണ്. ജോജുവിന്റെ കരിയറിലെ ഒരു മികച്ച ചിത്രമാണ് ജോസഫ്. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ സമയത്ത് രാജാധിരാജ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ ജോജുവിന്റെ ഒരു ചോദ്യവും മമ്മൂട്ടിയുടെ അതിനുള്ള മറുപടിയും ഏറെ ശ്രദ്ധേയമാണ്. മനോരമ ന്യൂസ് നേരേ ചൊവ്വേയിൽ ജീവിതവും അനുഭവങ്ങളും പങ്കുവയ്ക്കുമ്പോൾ ജോജു പറഞ്ഞ വാക്കുകളിൽ ചിലതൊക്കെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരുന്നു.

‘മമ്മൂക്ക..എനിക്ക് സിനിമയിൽ ഒരു മൂന്നുകൊല്ലമെങ്കിലും പിടിച്ചുനിൽക്കാൻ പറ്റുമോ?’ അന്ന് മമ്മൂക്ക പറഞ്ഞ ഉത്തരമാണ് എനിക്ക് ഇന്നും പ്രചോദനം നൽകുന്നത്. ‘എടാ ഞാൻ ഒരു വർഷമെങ്കിലും സിനിമയിൽ നിൽക്കണം എന്നാഗ്രഹിച്ച് വന്നതാണ്. വിജയം നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവോ അതിനെ ആശ്രയിച്ചിരിക്കും മുന്നോട്ടുള്ള പോക്ക്. ആ വാക്കുകളിൽ നിന്നും ഞാൻ മനസിലാക്കിയത് മറ്റൊന്നാണ്. ഞാൻ വിജയച്ചിതായി കാണുന്നില്ല. അങ്ങനെ വിജയം എന്ന ധാരണ മനസിൽ ഉണ്ടെങ്കിലല്ലേ കൈകാര്യം ചെയ്യേണ്ട ആവശ്യമുള്ളു.’ ജോജു പറഞ്ഞു.

ജോസഫ് കണ്ട് മമ്മൂക്ക  അഭിനന്ദിച്ചു. പടവും നടിപ്പും നന്നായിരുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹം അന്ന് സന്ദേശം അയച്ചത് സ്‌ക്രീന്‍ഷോട്ടെടുത്ത് വെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിനന്ദനത്തേയും ഉപദേശത്തെയും താന്‍ ഏറെ വിലമതിക്കാറുണ്ടെന്നും താരം പറയുന്നു.

joju with mammookka

More in Malayalam Breaking News

Trending

Recent

To Top