
Bollywood
94 കിലോയില്‍ നിന്ന് ഏവരേയും ഞെട്ടിച്ച് സാറ അലിഖാന്റെ കിടിലന്‍ മേക്കോവർ !!
94 കിലോയില്‍ നിന്ന് ഏവരേയും ഞെട്ടിച്ച് സാറ അലിഖാന്റെ കിടിലന്‍ മേക്കോവർ !!
Published on

94 കിലോയില്‍ നിന്ന് ഏവരേയും ഞെട്ടിച്ച് സാറ അലിഖാന്റെ കിടിലന്‍ മേക്കോവർ !!
ബോളിവുഡ് നടന് സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകള്‍ സാറ അലി ഖാന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം നമ്മള് ഏവരും കണ്ടതാണ്. കേദാര്‍നാഥ് എന്ന ആദ്യ ചിത്രത്തിലൂടെ ബോളിവുഡില്‍ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് സാറയിപ്പോള്‍.
അതിലുപരി ഏവരേയും ഞെട്ടിക്കുന്ന മറ്റൊരു കഥയുണ്ട സാറയ്ക്ക് പറയാന്‍. 94 കിലോയില്‍ നിന്ന് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയ കഷ്ടപ്പാടിന്റെ കഥ. ഭക്ഷണത്തില്‍ യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ ഇല്ലാതെയാണ് സാറ വളര്‍ന്നത്. കൊളംബിയയില്‍ പഠിക്കുന്ന സമയത്ത് 96 കിലോയായിരുന്നു സാറയുടെ ശരീരഭാരം. പി.സി.ഒ.ഡി മൂലമുള്ള ബുദ്ധിമുട്ടുകളും സാറയെ അക്കാലത്ത് വല്ലാതെ അലട്ടിയിരുന്നു.
സിനിമ കുടുംബത്തിലെ തന്റെ കരിയറും അത് തന്നെയാണെന്ന് ഉറപ്പിച്ചതോടെ വണ്ണം കുറയ്ക്കുന്നതിനെപ്പറ്റി സാറയും ഗൗരവമായി ചിന്തിച്ചു തുടങ്ങി. ഒരിക്കല്‍ നാട്ടിലേക്ക് തിരിച്ചെത്തിയപ്പോള്‍ സ്വന്തം അമ്മയ്ക്കും തിരിച്ചറിയാന്‍ സാധിക്കാതെ വന്നതോടെ സാറ വണ്ണം കുറയ്ക്കാന്‍ തന്നെ ഉറപ്പിച്ചു.
കരീന കപൂര്‍, മലൈക അറോറ എന്നിവരുടെ ട്രെയിനറായ നമ്രിത പുരോഹിത് ആണ് 94 കിലോയില്‍ നിന്ന് ഇപ്പോള്‍ കാണുന്ന രൂപത്തിലേക്ക് മാറാന്‍ സാറയെ സഹായിച്ചത്. രോഹിത്ത് ഷെട്ടി സംവിധാനം ചെയ്ത് രണ്‍വീര്‍ സിങ്ങ് നായകനായി എത്തുന്ന സിംബയാണ് സാറയുടെ റിലീസാവാനുള്ള പുതിയ ചിത്രം.
Sara ali Khan make over
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പ്രശസ്ത ബോളിവുഡ് നടൻ അജാസ് ഖാനെതിരെ ബ ലാത്സംഗ പരാതി. വിവാഹവാഗ്ദാനം നൽകിയും താൻ അവതരിപ്പിക്കുന്ന ‘ഹൗസ് അറസ്റ്റ്’ എന്ന ഷോയിൽ...
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...