‘ഹൗ ഈസ് ദി ജോഷ്’……പാക്കിസ്ഥാന് തിരിച്ചടി കൊടുത്ത വ്യോമസേനയെ അഭിനന്ദിച്ച് മോഹന്‍ലാല്‍….
പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ വ്യോമസേന നല്‍കിയത്. പാക് അതിര്‍ത്തി മറികടന്ന് ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ സേന ചുട്ടെരിച്ചു. ഇതിന് പിന്നാലെ വ്യോമസേനയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തി. ഹൗ ഈസ് ദി ജോഷ് എന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് ചിത്രത്തിലെ ഡയലോഗാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യ സ്‌ട്രൈക്ക് ബാക്ക്, ജയ്ഹിന്ദ് എന്നീ ഹാഷ്ടാഗുകളോടൊപ്പമാണ് ഹൗ ഈസ് ദി ജോഷ് എന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം നടനും എം.പിയുമായ സുരേഷ് ഗോപിയും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. തനി സുരേഷ് ഗോപി ടൈപ്പ ഡയലോഗായിരുന്നു അദ്ദേഹം പറഞ്ഞതും. എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര് എന്നായിരുന്നു പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നല്‍കിയ സംഭവത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം. പുല്‍വാമ ഭീകരാക്രമണം കഴിഞ്ഞ് കൃത്യം പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തിരച്ചടിക്കുകയായിരുന്നു ഇന്ത്യ. ധീര ജവാന്‍മാരുടെ വീര മൃത്യുവിന് പകരമായി പാക്ക് അധിനിവേശ കാശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ഏകദേശം മുന്നൂറോളം തീവ്രവാദികളും കൊല്ലപ്പെട്ടു. ഇപ്പൊ പറയൂ… എങ്ങനെ ഉണ്ട് ഞങ്ങടെ ഉശിര് എന്നായിരുന്നു സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മോഹന്‍ലാലും സുരേഷ് ഗോപിയും മാത്രമല്ല ഇന്ത്യന്‍ സേനക്ക് സെല്യൂട്ടുമായി രംഗത്തെത്തിയത്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന് സെല്യൂട്ട് എന്നാണ് അജയ് ദേവ്ഗണ്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. നമ്മുടെ ശത്രുവിന്റെ ഹൃദയത്തില്‍ കടന്ന് ആക്രമണം നടത്തിയതിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ സെല്യൂട്ട ചെയ്യുന്നുവെന്നായിരുന്നു മധുര്‍ ഭണ്ഡാര്‍ക്കര്‍ പറഞ്ഞത്. ഭാരത് മാതാ കീ ജയ് എന്നായിരുന്നു മല്ലികാ ഷെരാവത്തിന്റെ വാക്കുകള്‍. അഭിഷേക് ബച്ചനും സൈന്യത്തിന് ആദരവര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു.
Mohanlal Puts out the josh slogan as India strikes Pakisthan.