
Malayalam Breaking News
ദേശീയ പുരസ്കാരം ലഭിക്കാൻ കാരണം തിലകൻ സർ എന്ന് ശരണ്യ പൊന്‍വണ്ണന്‍
ദേശീയ പുരസ്കാരം ലഭിക്കാൻ കാരണം തിലകൻ സർ എന്ന് ശരണ്യ പൊന്‍വണ്ണന്‍
Published on

ദേശീയ പുരസ്കാരം ലഭിക്കാൻ കാരണം തിലകൻ സർ എന്ന് ശരണ്യ പൊന്‍വണ്ണന്‍
ദേശീയ പുരസ്കാരം ലഭിച്ച ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അനുകരിച്ചത് മുഴുവന്‍ തിലകന് സാറിനെയാണെന്ന് ശരണ്യ പൊന്‍വണ്ണന്‍. തെന്മേര്ക്ക് പരുവക്കാറ്റ് എന്ന തമിഴ് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ താന്‍ ഏറ്റവും കൂടുതല്‍ അനുകരിച്ചിരുന്നത് മണ്മറഞ്ഞ നടന് തിലകനെയായിരുന്നു.മറ്റൊരിടത്തും ഇത്രയധികം പ്രതിഭാധനനായ അഭിനേതാവില്ലെന്നു താരം പറഞ്ഞു.ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറഞ്ഞത്.
തിലകന് സാറിനെ എല്ലാക്കാലത്തും ഇഷ്ടമാണ്. നേരില്‍ കാണുമ്പോള്‍ അദ്ദേഹം കുറച്ചു സീരിയസ് ആണ് എന്ന് തോന്നും. എന്നാല്‍ സ്ക്രീനില്‍ അദ്ദേഹം സ്നേഹരംഗങ്ങള്‍ അഭിനയിക്കുമ്പോള്‍ നമ്മള് കരഞ്ഞു പോകും. സ്പടികം, കിരീടം, എന്നിവ ഉദാഹരണങ്ങളാണ്- ശരണ്യ പറഞ്ഞു. സല്ലാപം മുതല്‍ ഉദാഹരണം സുജാതവരെ മഞ്ജുവിന്റെ അഭിനയം ശ്രദ്ധിച്ചിട്ടുണ്ട് എന്നും മഞ്ജു വാര്യരുടെയും മീരാ ജാസ്മിന്റെയും അഭിനയം പലപ്പോഴും കണ്ണ് നിറയ്ക്കാറുണ്ട് എന്നും ശരണ്യ കൂട്ടിച്ചേര്‍ത്തു.
സ്ഥിരമായി അമ്മ വേഷങ്ങളില്‍ എത്തുമ്പോഴും ഓരോ വേഷത്തിലും വ്യത്യസ്ഥ പുലര്‍ത്തുന്നത് എങ്ങനെ എന്ന ചോദ്യത്തിനു അതിനായി താന്‍ പ്രത്യേകമായി ഒന്നും ചെയ്യാറില്ല എന്നും തന്റെ ശരീരഭാഷയില്‍ വരുന്ന മാറ്റങ്ങള്‍ അതില്‍ പ്രതിഫലികുന്നതാവാം എന്നും ശരണ്യ മറുപടി പറഞ്ഞു.
കഥാപാത്രത്തിനൊത്ത് ശരീരഭാഷ രൂപീകരിക്കുന്ന കാര്യത്തില്‍ എന്റെ റോള്‍ മോഡല്‍ തിലകന് സാറാണ്. അദ്ദേഹത്തിന്റെ ശരീരഭാഷ ഞാന്‍ പലപ്പോഴും കോപ്പി ചെയ്തിട്ടുണ്ട്. തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ പോലും, ഇത്തരത്തില്‍ ഒരു കഥാപാത്രം തിലകന് സാര്‍ എങ്ങനെ ചെയ്യും എന്ന് ആലോചിക്കും. എനിക്ക് മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച ചിത്രം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും അതിലെ ഓരോ സീനിലും ഞാന്‍ തിലകന് സാറിനെ അനുകരിച്ചിട്ടുണ്ട് എന്ന്, ശരണ്യ വ്യക്തമാക്കി.
വ്യത്യസ്തമായ ശൈലികൊണ്ട് ശ്രദ്ധേയയായ നടിയാണ് ശരണ്യ പൊൻവണ്ണൻ.തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളിലെല്ലാം സജീവമായ ശരണ്യ അഭിനയത്തിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന നടിയാണ്.
sarnya ponvannan talk about thilakan
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...