
Malayalam Breaking News
ഹോളിവുഡ്ഡ് ചിത്രങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ മോഹൻലാൽ !! വിസ്മയിപ്പിക്കാൻ മരക്കാർ ഒരുങ്ങുന്നു….
ഹോളിവുഡ്ഡ് ചിത്രങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ മോഹൻലാൽ !! വിസ്മയിപ്പിക്കാൻ മരക്കാർ ഒരുങ്ങുന്നു….
Published on

ഹോളിവുഡ്ഡ് ചിത്രങ്ങളെ വെല്ലുന്ന ഗെറ്റപ്പിൽ മോഹൻലാൽ !! വിസ്മയിപ്പിക്കാൻ മരക്കാർ ഒരുങ്ങുന്നു….
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന രീതിയിലാണ് സിനിമയൊരുക്കുന്നതെന്ന് മുൻപ് തന്നെ വാർത്തകൾ വന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച കലാസംവിധായകനും മലയാളിയുമായ സാബു സിറിലാണ് ചിത്രത്തിനായി സെറ്റുകൾ ഒരുക്കുന്നത്.
100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതത്രേ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സി.ജെ റോയ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ പ്രതീക്ഷയാണ് ചിത്രത്തിൽ ആരാധകർക്കൊക്കെ ഉള്ളത്. മുൻപ് മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലിമരക്കാർ എന്ന ചിത്രം ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് നടന്നില്ല. അത് കൊണ്ട് തന്നെ മമ്മൂട്ടി ആരാധകർ പോലും ഈ മോഹൻലാലിൻറെ മരക്കാരിനായി കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ ചില ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ ലീക്ക് ആയിട്ടുണ്ട്. മുൻപ് സിദ്ധീക്കിന്റെ ഒരു ചിത്രം പുറത്തു വന്നിരുന്നു. മോഹൻലാൽ മരക്കാരിന്റെ വേഷത്തിലുള്ള ഫോട്ടോക്കായി ആരാധകർ കട്ട കാത്തിരിപ്പിൽ ആയിരുന്നു. ഇപ്പോഴിതാ അതും പുറത്തു വന്നിരിക്കുന്നു.
Marakkar: Arabikadalinte Simham Location Pics Leaked
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...