ഉമ്മയെ തേടി മകൻ ഹമീദ് ഇറങ്ങാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളു. ഡിസംബർ 21 നാണു ടൊവിനോ തോമസ് – ഉർവശി ചിത്രം എന്റെ ഉമ്മന്ററെ പേര് റിലീസ് ആകുന്നത് . നവാഗതനായ ജോസ് സെബാസ്റ്യാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉമ്മയെ തേടി ഒരു മകന്റെ യാത്ര രസകരമായി അവതരിപ്പിക്കുകയാണ് എന്റെ ഉമ്മാന്റെ പേരിലൂടെ.
ടൊവിനോ ഹമീദായും ഉർവശി ഉമ്മയായും സിനിമയിൽ എത്തുന്നു. ഹമീദിനെ പറ്റി ഉമ്മയായെത്തുന്ന ഉർവശിക്ക് പറയാനുള്ളത് ഇതാണ് ‘ഇച്ചിരി കുസൃതി ,ഇച്ചിരി കുണ്ടണി ,ഇച്ചിരി നുണ ,കൊച്ചു അസൂയ , ഒത്തിരി സ്നേഹം’ ..ഹമീദിനോട് ഉമ്മയെ പറ്റി ചോദിച്ചാൽ പറയുന്നത് ഹമീദെന്തൊക്കെ ആണോ അതിന്റെ കുറച്ചു കൂടി മുതിർന്ന വേർഷനാണ് ഉമ്മ എന്നാണ്.
അങ്ങനെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും അല്പം നൊമ്പരപ്പെടുത്താനും ഹമീദും ഉമ്മയും എത്തുകയാണ്. മാമുക്കോയ, സിദ്ധിഖ്, ശാന്തികൃഷ്ണ,ദിലീഷ് പോത്തന്,ഹരീഷ് കണാരന് എന്നിവരാണ് മറ്റു പ്രധാന കഥാപാചത്രങ്ങളെ അവതരിപ്പിക്കുന്നത്.സ്പാനിഷ് ഛായാഗ്രാഹകനായ ജോര്‍ഡി പ്ലാനെല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.മഹേഷ് നാരായണന് എഡിറ്റിങ്ങും ഗോപി സുന്ദര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.കോഴിക്കോട്, തലശ്ശേരി, പൊന്നാനി, കണ്ണൂര്‍ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.ആന്റോ ജോസഫും, ആര് സലിമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
urvashi and tovino about their role in ente ummante peru
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...