Malayalam Breaking News
|”ആ രണ്ടു സംവിധായകരും എന്റെ പ്രണയ കഥ കേട്ടാൽ തകർന്നു പോകും “- നിത്യ ദാസ്
|”ആ രണ്ടു സംവിധായകരും എന്റെ പ്രണയ കഥ കേട്ടാൽ തകർന്നു പോകും “- നിത്യ ദാസ്
By
|”ആ രണ്ടു സംവിധായകരും എന്റെ പ്രണയ കഥ കേട്ടാൽ തകർന്നു പോകും “- നിത്യ ദാസ്
പറക്കും തളികയിൽ ദിലീപിന്റെ നായികയായി അരങ്ങേറിയ നടിയാണ് നിത്യ ദാസ് . ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട നിത്യ വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് സീരിയലിൽ നായികയായി എത്തി. പ്രണയിച്ച് വിവാഹിതയായ നിത്യയുടെ ഭർത്താവ് പഞ്ചാബ് സ്വദേശിയാണ്. കുടുംബവുമൊത്ത് കോഴിക്കോടാണ് ഇപ്പോൾ താമസം. തങ്ങളുടെ പ്രണയ കഥ പങ്കു വൈകുകയാണ് നിത്യ ദാസ്.
‘വി.എം വിനു സാറും രഞ്ജിത്ത് ഏട്ടനുമാണ് ഞങ്ങളുടെ ബന്ധം തുടങ്ങിത്തന്നതെന്നു പറയാം. എന്റെ പ്രണയകഥ കേട്ടാൽ ചിലപ്പോൾ അവർ തകർന്നുപോകുമായിരിക്കും. എന്നാലും ഞാൻ പറയും.ചെന്നൈയിൽനിന്ന് കോഴിക്കോട്ടേക്കു ഫ്ലൈറ്റിൽ വരുകയാണ്. ചേട്ടൻ ആ ഫ്ലൈറ്റിലെ സ്റ്റാഫ് ആണ്. ഫ്ലൈറ്റിൽ വിനു സാറും രഞ്ജിത്ത് ഏട്ടനും എനിക്കൊപ്പം ഉണ്ട്. ഈ ഫ്ലൈറ്റിൽ കാണാൻ നല്ല പെണ്ണുങ്ങളൊന്നും ഇല്ലെന്നും ഒക്കെ വയസ്സായവരാണെന്നും അവർ കമന്റ് അടിക്കുന്നുണ്ടായിരുന്നു.
അപ്പോൾ ഞാൻ പറഞ്ഞു: ‘എന്തിനാണ് പെണ്ണുങ്ങളെ നോക്കുന്നത്,ദേ ആ നിൽക്കുന്ന പയ്യൻ എത്ര സുന്ദരനാണെന്നു നോക്കൂ, അവനെ നോക്കൂ.’ അപ്പോൾത്തന്നെ രഞ്ജിത്ത് ഏട്ടൻ അത് കേറിപ്പിടിച്ചു, ‘നിനക്ക് അവൻ സുന്ദരനായാണോ തോന്നുന്നത്’ എന്നു ചോദിച്ചു. അതെയെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.
ഉടൻ രഞ്ജിത്ത് ഏട്ടൻ അദ്ദേഹത്തെ അടുത്തേക്കു വിളിച്ച്, ഇവൾക്കു നിങ്ങളുടെ പേര് അറിയാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞു. ഇങ്ങനെയൊരു നീക്കം ഞാൻ പ്രതീക്ഷിക്കുന്നേ ഇല്ല. നമ്മൾ വളരെ ഡീസന്റ് ആയി ഇങ്ങനെ ഇരിക്കുകയല്ലേ? രഞ്ജിത്തേട്ടന്റെ ചോദ്യം കേട്ട് ‘താങ്കൾക്ക് എന്റെ പേര് അറിയണമോ’ എന്ന് അദ്ദേഹം ചോദിച്ചു. വേണ്ടെന്നു ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആ സംഭവം കഴിഞ്ഞു.
അതിനുശേഷം ഇരുപതോളം തവണ ചെന്നൈ–കോഴിക്കോട് ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ട്. ആ ഇരുപതു പ്രാവശ്യവും ചേട്ടൻ തന്നെയായിരുന്നു കാബിൻ ക്രൂ. അങ്ങനെ പരിചയമായി, പിന്നീട് വിവാഹത്തിലേക്ക് എത്തി. പ്രണയത്തിന് ഭാഷയില്ല എന്നുപറയുന്നതുപോലെയായിരുന്നു എന്റെ ജീവിതം. ഞങ്ങളുടെ വിവാഹം ഗുരുവായൂരു വച്ചായിരുന്നു. അത് ഞങ്ങളുടെ പ്രാർഥനയായിരുന്നു’.–നിത്യ പറഞ്ഞു.
nithya das about her marriage