ഇതിലും ‘ഉമ്മ’യുണ്ട് ,എങ്കിലും ക്ലീൻ U കിട്ടി ; കാലങ്ങൾക്കു ശേഷം ഒരു ടൊവിനോ ചിത്രത്തിനു U സർട്ടിഫിക്കറ്റ്,എന്റെ ഉമ്മാന്റെ പേരിലൂടെ ..!!
ആരാധകർ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം എന്റെ ഉമ്മാന്റെ പേര് റിലീസിന് ഒരുങ്ങുകയാണ് . 21നാണു റിലീസ് . ചിത്രത്തിന് സെൻസറിങ്ങിനു ശേഷം ക്ളീൻ യു സർട്ടിഫിക്കറ്റ് കിട്ടിയ സന്തോഷം പങ്കു വച്ചിരിക്കുകയാണ് ടൊവിനോ തോമസ്.
കാലങ്ങൾക്കു ശേഷം തന്റെ ചിത്രത്തിന് U കിട്ടിയതെന്ന് ടൊവിനോ പറയുന്നു. ഉമ്മകൾ കൊണ്ട് U സർട്ടിഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾക്ക് പകരമായി ‘ ഉമ്മ ‘ ഉണ്ടെങ്കിലും ക്ലീൻ U കിട്ടിയെന്നു രസകരമായി പങ്കു വച്ചിരിക്കുന്നു താരം.“അങ്ങനെ കാലങ്ങൾക്ക് ശേഷം എന്റെ ഒരു പടത്തിനു ക്ലീൻ ‘U’ സർട്ടിഫിക്കറ്റ് !!, ഈ പടത്തിലും ഉമ്മ ഉണ്ട് ! പക്ഷെ ‘ചുംബനം’ എന്നർത്ഥം വരുന്ന ‘ഉമ്മ’ അല്ല , ‘അമ്മ’ എന്നർത്ഥം വരുന്ന ‘ഉമ്മ’ ആണ് കേട്ടോ !! ഇനി കുടുംബപ്രേക്ഷകർക്കു ധൈര്യായിട്ട് വരാല്ലോ, അപ്പൊ ഡേറ്റ് മറക്കണ്ട, ഡിസംബർ 21!,” ടൊവീനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ജോസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ‘എന്റെ ഉമ്മാന്റെ പേര്’ ഡിസംബര്‍ 21ന് റിലീസ് ചെയ്യും. ജോസ് സെബാസ്റ്റ്യനും ശരത് ആര്.നാഥും ചേര്‍ന്നാണ് തിരക്കഥ. ചിത്രത്തില്‍ ഹമീദ് എന്ന കഥാപാത്രമായാണ് ടൊവിനോ അഭിനയിക്കുന്നത്.ഉർവശി , മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്, ഹരീഷ് കണാരന് എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
ചിത്രത്തിന്റെ സംഗീതം ഗോപിസുന്ദറും എഡിറ്റിങ് മഹേഷ് നാരായണനും നിർവ്വഹിക്കുന്നു. സ്പാനിഷ് ഛായാഗ്രാഹകനായ ജോർഡി പ്ലാനെൽ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ആന്റോ ജോസഫും സി.ആർ.സലിമും ചേർന്നാണ് നിർമിച്ചിരിക്കുന്നത് .
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...