Connect with us

നെഗറ്റീവ് റിവ്യൂകളില്‍ വീഴില്ല-കളക്ഷനിൽ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും ഒടിയനും പഠിപ്പിക്കുന്നത്!!!

Malayalam Breaking News

നെഗറ്റീവ് റിവ്യൂകളില്‍ വീഴില്ല-കളക്ഷനിൽ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും ഒടിയനും പഠിപ്പിക്കുന്നത്!!!

നെഗറ്റീവ് റിവ്യൂകളില്‍ വീഴില്ല-കളക്ഷനിൽ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും ഒടിയനും പഠിപ്പിക്കുന്നത്!!!

നെഗറ്റീവ് റിവ്യൂകളില്‍ വീഴില്ല-കളക്ഷനിൽ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും ഒടിയനും പഠിപ്പിക്കുന്നത്!!!

ആദ്യദിന പ്രേക്ഷകരില്‍ ബഹുഭൂരിപക്ഷവും ഒരേപോലെ മോശം അഭിപ്രായം പറഞ്ഞ രണ്ടു ചിത്രങ്ങളാണ് മോഹൻലാൽ നായകനായെത്തിയ ഒടിയനും ആമിർ ഖാൻ നായകനായെത്തിയ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനും. രണ്ടും ബിഗ് ബജറ്റ് ചിത്രങ്ങളാണ്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ രണ്ടു ചിത്രങ്ങൾക്കും ഗുണകരമായ വാർത്തകളാണ്. ചിത്രങ്ങൾ നന്നായി ഓടുന്നുണ്ടെന്നു മാത്രമല്ല റെക്കോർഡുകളാണ് മറികടക്കുന്നത്. ഒരു ഹിന്ദി ചിത്രത്തിനും മലയാളം ചിത്രത്തിനും ഒരേ സമയത്തു നെഗറ്റീവ് കമന്റുകൾക്ക് ശേഷം റെക്കോർഡുകൾ ഭേദിക്കുന്നത് ആദ്യമായാണ്.

ബോളിവുഡ് കാത്തിരുന്ന മള്‍ട്ടിസ്റ്റാര്‍ ദീപാവലി ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ ‘ ആണ് റിലീസ്ദിനമായാ വ്യാഴാഴ്ച തന്നെ പ്രേക്ഷകരുടെ വലിയ തോതിലുള്ള നെഗറ്റീവ് മൗത്ത് പബ്ലിസിറ്റിക്ക് വിധേയമായത്. ബോളിവുഡിലെ പ്രധാന ട്രേഡ് അനലിസ്റ്റുകളും നിരൂപകരും പ്രേക്ഷകരും ഒന്നടങ്കം എഴുതിത്തള്ളിയിരുന്നു ആദ്യദിനം തന്നെ ചിത്രത്തെ. ട്വിറ്ററില്‍ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ ‘ എന്ന ടാഗില്‍ ഇന്നലെ ട്രോളുകളുടെ പെരുമഴയായിരുന്നു. എന്നാല്‍ ആദ്യദിന കളക്ഷന്‍ പുറത്തുവരുമ്പോള്‍ നെഗറ്റീവ് മൗത്ത് പബ്ലിസിറ്റി ആദ്യദിനം ചിത്രത്തെ ബാധിച്ചിട്ടില്ല എന്ന് വിലയിരുത്താം. മികച്ച കളക്ഷന്‍ എന്ന് മാത്രമല്ല, 2018ല്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്നതിന് പുറമെ ഒരു ഹിന്ദി ചിത്രം നേടുന്ന എക്കാലത്തെയും വലിയ കളക്ഷനുമാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ നേടിയെടുത്തത്.52.25 കോടിയാണ് ചിത്രം റിലീസ്ദിനമായ ഇന്നലെ നേടിയിരിക്കുന്നത്. ഒരു ഹിന്ദി ചിത്രം നേടുന്ന എക്കാലത്തെയും വലിയ ആദ്യദിന കളക്ഷനാണ് ഇത്.


വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

ഡിസംബർ 14 റിലീസ് ചെയ്ത മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിനെത്തിയ ഒടിയനും വളരെയധികം വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായി. എന്നാൽ  പുറത്തു വരുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്. മോശം പരാമർശങ്ങളിൽ നിന്നും നല്ല കമെന്റിലേക്കു വരികയും അമ്പത് കോടി ക്ലബ്ലില്‍ കയറുകയും ചെയ്തു. ചിത്രം ഇതുവരെയായി 60 കോടി രൂപ നേടിയതയാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് 16.48 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഒരു മലയാളം സിനിമയ്‍ക്ക് കിട്ടുന്ന ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ഇത്.

കേരളത്തിനു പുറമേ മറ്റ് സംസ്ഥാനങ്ങളിലും ജിസിസി രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്‍തിരുന്നു. ജിസിസിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആദ്യദിനം 4.73 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. 684 ഷോയാണ് ആദ്യ ദിവസം നടന്നത്.വിദേശരാജ്യങ്ങളില്‍ നിന്ന് മൊത്തം കളക്ഷൻ 11.78 കോടി രൂപയാണ്. ഒരു തെന്നിന്ത്യൻ സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷനാണ് ഇത്

similarities of odiyan and thungs of hindustan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top